ദുബൈ: സ്കോട്ടലൻറിലെ ഗ്ലാസ്കോ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ നിന്ന് ഫെല്ലോഷിപ്പ് ഏറ്റുവാങ്ങിയ ഡോ. അബ്ദുൽ സത്താറിനെ ഹൗസ് ഓഫ് ഇ.വൈ.സി.സി ദുബൈ കമ്മിറ്റി ആദരിച്ചു. ഹൗസ് ഓഫ് ഇ.വൈ.സി.സി പ്രസിഡൻറ് മുസ്തു എരിയാൽ അധ്യക്ഷത വഹിച്ചു. യു.എ.ഇ എരിയാൽ ജമാഅത്ത് ജനറൽസെക്രട്ടറി ബി.വി കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ.എം റഫീഖ് ഉപഹാരം കൈമാറി. ഹമീദ് ബള്ളീർ സ്വാഗതവും ജാഫർ എരിയാൽ നന്ദിയും പറഞ്ഞു. ജംഷീർ എരിയാൽ, ശരീഫ് എരിയാൽ, അബ്ദുല്ല ഡിസ്കോ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.