അബൂദബി: നൊസ്റ്റാൾജിയ അബൂദബി വര്‍ണ്ണോത്സവം 2018 എന്ന പേരില്‍ നൃത്തഹാസ്യസംഗീത നിശ വിരുന്ന് സംഘടിപ്പിച്ചു. അബൂദബി മലയാളി സമാജത്തില്‍ വച്ച് നടന്ന പരിപാടിയില്‍ യു.എ. ഇ. യിലെ പ്രശസ്തകലാകരന്മാരും നൊസ്റ്റാൾജിയ അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.
നൊസ്റ്റാൾജിയ യു.എ.ഇ. അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച നൊസ്റ്റാൾജിയ റിഫ്ലെക്ഷന്‍സ് സീസണ് മൂന്ന് പെയിൻറിങ് ആൻറ് േഡ്രായിങ് മത്സരത്തിലെ വിജയികള്‍ക്കും,
സർഗഭാവന 2018 ചെറുകഥ, കവിത രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിജു ജി. നാഥിനും രാമചന്ദ്രന് മൊറാഴയ്ക്കും, സമ്മാനങ്ങള്‍ വിതരണം ചെയ്തു. നൊസ്റ്റാൾജിയ പ്രസിഡൻറ് നാസ്സര്‍ സെയ്ദിെൻറ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രവാസിഭാരതി റേഡിയോ മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രസേനന് മുഖ്യാതിഥിയായിരുന്നു. അബൂദബി മലയാളി സമാജം പ്രസിഡൻറ് ടി.എ. നാസ്സര്‍, വൈസ് പ്രസിഡൻറ് അഹദ് വെട്ടൂർ, നൊസ്റ്റാൾജിയ രക്ഷാധികാരി നൗഷാദ് ബഷീര്‍, വനിതാവിഭാഗം കണ്‍വീനര്‍ സൗദനാസ്സര്, പ്രോഗ്രാം ഡയറക്ടര്‍ മഞ്ജു സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൊസ്റ്റാൾജിയ ജനറല്‍ സെക്രട്ടറി മനോജ് ബാലകൃഷ്ണന് സ്വാഗതവും ട്രഷറര്‍ സുധീര്‍ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.