ഷാര്‍ജ: പ്രവാസിയായ യുവ എഴുത്തുകാരന് അനില്‍ ദേവസ്സിയുടെ ആദ്യ നോവലായ യാ ഇലാഹി ടൈംസ് പറയുന്നത് യുദ്ധക്കെടുതിയില്‍ അകപ്പെട്ടവരുടെ ഭയാനകമായ ജീവിതമാണ്. ഭീകരതക്ക് മുന്നില്‍ പകച്ച് പോകുന്ന പച്ചയായ മനുഷ്യരുടെ അതി തീക്ഷ്ണമായ ജീവിതമാണ് നോവല്‍ വരച്ച് കാട്ടുന്നത്. ഇത്തവണത്തെ ഡി.സി നോവല്‍ പുരസ്കാരം നേടിയ കൃതി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വൈകാതെ എത്തും. എഴുത്തും വായനുമായി 2013ല്‍ ആണ് അനിൽ ദുബൈയില്‍ എത്തുന്നത്.
പല രാജ്യത്തും നിന്നുള്ള ആളുകളുടെ കൂടിക്കലര്‍ന്നുള്ള ജീവിതമൊക്കെ കൗതുകമുള്ള കാഴ്ച്ചയായിരുന്നു. കഥകള്‍ എഴുതിയിരുന്ന അനിലിെൻറ അന്വേഷണവും ആ വഴിക്ക് തന്നെയായിരുന്നു. അതിനിടക്കാണ് യുദ്ധക്കെടുതിയില്പ്പെട്ടവരുടെ നിലവിളി കാതിലെത്തുന്നത്. യാതനയില്‍ മുങ്ങിയവരുടെ നിലവിളി കാതില്‍ വന്നലച്ചപ്പോള്‍ അതിനെ കുറിച്ച് എഴുതണമെന്ന് മനസില്‍ കരുതി. തുടർന്ന് അതിനെക്കുറിച്ചൊക്കെ അന്വേഷിക്കാനും കുറിപ്പുകള്‍ തയാറാക്കാനും തുടങ്ങി. സഹപ്രവര്‍ത്തകനായ സലിം ബേസില്‍ ഏറെ സഹായിച്ചു. ഒരു ചെറുകഥയില്‍ ഒതുക്കാന്‍ പറ്റില്ലാന്ന് മനസിലായപ്പോൾ നോവലിെൻറ ശ്രമം തുടങ്ങി. ഒരു.അധ്യായം എഴുതി, കുറെ കാലം മുന്നോട്ട് പോകാതെ നിന്ന് പോവുകയും ചെയ്തു.
കഥാപാത്രങ്ങളുടെ പ്രശ്നങ്ങള്‍ എെൻറയും വേദനയായി മാറാന്‍ തുടങ്ങിയപ്പോഴാണ് നോവല്‍ പുതിയ വേഗം കൈവരിച്ചതെന്ന് അനില്‍ പറഞ്ഞു. ദുബൈ കേന്ദ്രമായി കഥ പറയുന്ന ഒരു നോവലാണിത്. എന്നാല്‍ ദുബൈ നഗരത്തിെൻറയോ മലയാളിയുടെയോ ജീവിതമല്ല നോവല്‍ മുന്നോട്ട് വെക്കുന്നത്. മലയാളിയൊരിക്കല് പോലും അഭിമുഖീകരിച്ചിട്ടില്ലാത്ത ജീവിത വ്യഥകളിലൂടെ കടന്നുപോകുന്ന കുറെ ജീവിതങ്ങളുടെ കഥയാണിത്. അതോടൊപ്പം പുതിയ കാലത്തിെൻറ സംഘര്‍ഷങ്ങളും അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അനിലിെൻറ ആദ്യപുസ്തകമാണിത്. കലാകൗമുദി കഥാപുരസ്കാരം നേടിയിട്ടുണ്ട്. ചാലക്കുടി സ്വദേശിയായ അനില്‍, പരേതനായ ദേവസ്സിയുടെയും റീത്തയുടെയും മകനാണ്. ഭാര്യ: സോമ, മകന് അനയ് നെവീന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.