ഷാര്‍ജ: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍ തയാറാക്കിയ രണ്ട് കായിക ഗ്രന്ഥങ്ങള്‍ ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു. സച്ചിന്‍ ടെണ്ടുല്‍കറെ കുറിച്ചുള്ള സച്ചിന്‍- ഒരു ഇന്ത്യന്‍ സെല്‍ഫി' ഡോ. എം.കെ മുനീര്‍ എം.എല്‍.എ യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് ഡോ. പുത്തൂര്‍ റഹ്മാന് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. അഹമ്മദ്കുട്ടി ഉണ്ണികുളം, ലിപി അക്ബര്‍, പി.പി ശശീന്ദ്രന്‍, രാജു മാത്യു, എം.സി.എ നാസര്‍ എന്നിവര്‍ സംസാരിച്ചു. ജലീല്‍ പട്ടാമ്പി അവതാരകനായിരുന്നു. എം. ഫിറോസ് ഖാന്‍, റോയ് റാഫേല്‍, ബൈജു ഭാസ്‌കര്‍, ജസീത സഞ്ജിത് എന്നിവർ ആശംസ നേര്‍ന്നു. 'ബ്രസീല്‍ ഒബ്രിഗാദോ' എന്ന പുസ്തകം നടനും എഴുത്തുകാരനുമായ ജോയ് മാത്യു കവി കെ.ടി സൂപ്പിക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. അര്‍ഷാദ് ബത്തേരി, സജിത കമാല്‍, ജോസി, ജലീല്‍ പട്ടാമ്പി, മധു റഹ്മാന്‍, റഫീക് ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.