അബൂദബി: അൽ ബന്ദറിൽ അണ്ടർ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത കാറിൽ കുടുങ്ങിയ പെൺകുട്ടിയെ അബൂദബി പൊലീസ് രക്ഷിച്ചു. ഡ്രൈവർ സീറ്റിന് സമീപത്തെ ജനൽ തകർത്താണ് പൊലീസ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടിയുടെ പ്രായേമാ കുട്ടി എങ്ങനെയാണ് കാറിൽ കുടുങ്ങിയതെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. കുട്ടിയെ രക്ഷിച്ചതിന് കുട്ടിയുടെ പിതാവ് പൊലീസിനെ നന്ദി അറിയിച്ചു.
കുറച്ചു മിനിറ്റുകൾക്ക് മാത്രമാണെങ്കിലും കുട്ടികളെ കാറിൽ തനിച്ചാക്കി പോകരുതെന്ന് സെൻട്രൽ ഒാപറേഷൻസ് ഡയറക്ടർ മേജർ ജനറൽ അലി ആൽ ദാഹിരി പറഞ്ഞു. വായുവിെൻറ കുറവ് കാരണം കുട്ടി അബോധാവസ്ഥയിലാകാനും പിന്നീട് ശ്വാസതടസ്സം അനുഭവപ്പെടാനും സാധ്യതയുണ്ട്. ഉയർന്ന താപം കാരണം താപാഘാതമുണ്ടാകാനും അതുവഴി ജീവൻ നഷ്ടപ്പെടാനും ഇടയായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.