റാസൽഖൈമ: റാസൽഖൈമയിൽ രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങളെയും ഇനി റോഡരികിലെ കാമറകൾ പിടികൂടും. ഇതിനായി എമിറേറ്റിലെ റോഡുകളിൽ പ്രത്യേക കാമറകൾ വിന്യസിച്ചതായി റാസൽഖൈമ പൊലീസ് അറിയിച്ചു. രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങളുമായി റോഡിലിറങ്ങിയാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. നമ്പർ പ്ലേറ്റും ഇൻഷുറൻസും കാലാവധി തീരുന്നതിന് 40 ദിവസം മുമ്പ് പുതുക്കണമെന്നാണ് നിയമം.
എല്ലാം കാമറ കാണുന്നുണ്ട്; രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ കുടുങ്ങുംപിടിയിലായവർ പിഴയടച്ച് 14 ദിവസം പിന്നിട്ടിട്ടും രജിസ്ട്രേഷൻ പുതുക്കുന്നില്ലെങ്കിൽ വീണ്ടും പിഴയടക്കേണ്ടിവരും. 90 ദിവസം പിന്നിട്ടിട്ടും പുതുക്കൽ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ വാഹനങ്ങൾ ഏഴു ദിവസം പിടിച്ചുവെക്കുമെന്നും റാസൽഖൈമ പൊലീസ് വ്യക്തമാക്കി. രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങളെ പിടികൂടാൻ സ്ഥാപിച്ച കാമറകളുടെ വിഡിയോ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.