അൽ​െഎനിലെ അൽ ഫോഹ്​ ഇൗത്തപ്പഴ ശാല വിനോദസഞ്ചാര കേന്ദ്രമാക്കും

അൽെഎൻ: അൽെഎനിലെ അൽ ഫോഹ് ഇൗത്തപ്പഴ ഫാക്ടറി വിനോദ സഞ്ചാരികളെ ആകർഷിക്കാവുന്ന തരത്തിൽ വൈവിധ്യവത്കരിക്കാൻ പദ്ധതി. അബൂദബി എമിറേറ്റിലെത്തുന്ന തദ്ദേശ-മേഖല-അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് നവ്യമായ അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണിത്. എമിറേറ്റി​െൻറ സംസ്കാരവും സമൃദ്ധമായ പൈതൃകവും സമന്വയിപ്പിച്ചുകൊണ്ടുള്ളതാവും പദ്ധതി. 

ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ അബൂദബി വിനോദസഞ്ചാര-സാംസ്കാരിക അതോറിറ്റിയും (ടി.സി.എ അബൂദബി) അൽ ഫോഹ് ഇൗത്തപ്പഴ ഫാക്ടറിയുടെ ഉടമസ്ഥത വഹിക്കുന്ന അൽ ഫോഹ് ഒാർഗാനിക് ഡേറ്റ് ഫാമും തമ്മിൽ ഇതു സംബന്ധിച്ച ധാരണയിൽ ഒപ്പുവെച്ചു. ടി.സി.എ അബൂദബി ഡയറക്ടർ ജനറൽ സൈഫ് സഇൗദ് ഗോബാശ്, അൽ ഫോഹ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ മുസല്ലം ഉബൈദ് ആൽ അമീരി എന്നിവരാണ് ധാരണയിൽ ഒപ്പിട്ടത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ, ഇൗത്തപ്പഴ സംസ്കരണ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും ആസ്വദിക്കാൻ സന്ദർശകർക്ക് സാധിക്കുമെന്ന് സൈഫ് സഇൗദ് ഗോബാശ് പറഞ്ഞു. അബൂദബിയുെട വിനോദ സഞ്ചാര വ്യവസായത്തെ വികസിപ്പിക്കുക എന്ന ടി.സി.എ അബൂദബിയുടെ പ്രയത്നങ്ങളെ പിന്തുണക്കാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മുസല്ലം ഉബൈദ് ആൽ അമീരി അറിയിച്ചു. 

News Summary - uae tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.