അബൂദബി: യു.എ.ഇ ടൂർ സൈക്ലിങ് റേസ് സംഘടിപ്പിക്കുന്നതിനാൽ ഫെബ്രുവരി 25 മുതൽ മാർച്ച് ര ണ്ട് വരെ യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ റോഡ് അടക്കും. ഏഴ് ഘട്ടങ്ങളായി നടക്കുന്ന മത്സ രത്തിെൻറ ആറ് ഘട്ടങ്ങളിലാണ് റോഡ് അടക്കുക. ഉദ്ഘാടന ദിവസമായ ഫെബ്രുവരി 24ന് ഗത ാഗതം തടസ്സപ്പെടില്ല. അബൂദബി ഹുദൈരിയാത്ത് െഎലൻഡിൽ 16 കിലോമീറ്റർ ട്രയൽ റേസ് ആണ് 24ന് നടക്കുക.
25ന് യാസ്മാൾ പരിസരത്ത് ആരംഭിച്ച് അബൂദബി ബാക്ക് വാേട്ടഴ്സ് പരിസരം വരെയുള്ള 184 കിലോമീറ്ററാണ് റൂട്ട്.
രാവിലെ 11.25 മുതൽ വൈകുന്നേരം 4.25 വരെയാണ് ഇൗ റൂട്ടിൽ റോഡ് അടക്കുക.26ന് അൽെഎൻ മുതൽ ജബൽ ഹഫീഥ് വരെയുള്ള 179 കിലോമീറ്റർ റൂട്ടിലാണ് സൈക്ലിങ് റേസ്. നഹ്യാനിൽനിന്നാണ് മത്സരം ആരംഭിക്കുക. രാവിലെ 11.30 മുതൽ വിവിധ റോഡുകൾ അടക്കും. 27ന് ദുബൈയിലാണ് മത്സരം നടക്കുന്നത്. പാം ജുമൈറ മുതൽ ഹത്ത ഡാം വരെയാണ് റൂട്ട്. രാവിലെ 11ന് പാം ജുമൈറയിൽ റോഡ് അടക്കും. മദിന ജുമൈറ, അൽ സുഫൂഹ് റോഡ് എന്നിവയെയും ബാധിക്കും. ഹത്ത ഡാമിലേക്ക് സൈക്ലിങ് താരങ്ങൾ നീങ്ങുന്ന ഉച്ചക്ക് 3.55ഒാടെയാണ് മേഖലയിൽ അവസാനമായി റോഡ് അടക്കുക.
28ന് ഷാർജ സർവകലാശാലയിൽ തുടങ്ങി ഖോർഫക്കാനിൽ അവസാനിക്കുന്ന മത്സരത്തിന് രാവിലെ 11.35ന് ഷാർജ സർവകലാശാല പരിസരത്താണ് ആദ്യമായി റോഡ് അടക്കുക. വൈകുന്നേരം 3.55ന് ഖോർഫക്കാൻ ഇ99ലാണ് അവസാന റോഡ് അടക്കൽ. മാർച്ച് ഒന്നിന് അജ്മാനിൽനിന്ന് ജബൽ ജെയ്സിലേക്കാണ് സൈക്ലിങ്. അജ്മാനിലെ ഇ^11 രാവിലെ 11.20ന് അടക്കും. ഉമ്മുൽഖുവൈൻ, റാസൽഖൈമ എമിറേറ്റുകളിലെ വിവിധ റോഡുകൾ സൈക്ലിസ്റ്റുകൾ കടന്നുപോകുന്ന സമയത്ത് അടക്കും. ഉച്ചക്ക് 2.55ന് വാദി ഷായിലാണ് അവസാനമായി റോഡ് അടക്കുക.മാർച്ച് രണ്ടിന് ദുബൈ സഫാരിയിൽനിന്ന് തുടങ്ങി സിറ്റി വാക്കിലാണ് റേസ് അവസാനിക്കുക. ദുൈബ സഫാരി പാർക്കിൽ ഉച്ചക്ക് 12.25ന് റോഡ് അടക്കും. ഉച്ചക്ക് 3.55ന് അൽ വാസ്ൽ റോഡാണ് അവസാനം അടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.