യു.എ.ഇയിലെ സ്പോര്‍ട്സ്  ക്ളബിന് ആദ്യ വനിത ജനറല്‍ മാനേജര്‍

അബൂദബി: യു.എ.ഇയില്‍ സ്പോര്‍ട്സ് ക്ളബിന് ആദ്യമായി വനിതാ ജനറല്‍ മാനേജര്‍. അല്‍ ശഅബ് കള്‍ച്ചറല്‍ ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് ജനറല്‍ മാനേജറായി ഡോ. നുഹ അഹ്മദ് സമിയാണ് നിയമിതയായായത്. 
ക്ളബില്‍ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനങ്ങളിലൂടെ കായികരംഗത്തെ രഭണകാര്യ മികവ് ആര്‍ജിച്ചതാണ് ഡോ. നുഹ അഹ്മദ് സമിയെ നിയോഗിക്കാന്‍ കാരണം. 
ക്ളബ് നടത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ യോഗ്യതകള്‍  ഡോ. നുഹ അഹ്മദ് സമി നേടിയിട്ടുണ്ടെന്നും ക്ളബിന്‍െറ വികസനത്തിന് അവരുടെ പ്രവര്‍ത്തനം മുതല്‍ക്കൂട്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും ക്ളബ് സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ദാഹ് അമീന്‍ പറഞ്ഞു.

Tags:    
News Summary - uae sports club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 03:24 GMT