ബി. ജയപ്രകാശന്‍, ശ്രീധരന് പ്രസാദ്, ജെ.ആര്.സി. ബാബു,
യു.എ.ഇ ശിവഗിരി തീർഥാടനം: കോഓഡിനേഷന്‍ കമ്മിറ്റി
ഷാര്‍ജ: എസ്.എന്‍.ഡി.പി യോഗം സേവനം തുടര്‍ച്ചയായ 16ാമത് വര്‍ഷം യു.എ.ഇയില്‍ സംഘടിപ്പിക്കുന്ന ശിവഗിരി തീർഥാടനത്തിന്റെ ഏകോപനത്തിന് ബി. ജയപ്രകാശന്‍ (ചെയര്‍.), സാജന് സത്യന് (വൈസ് ചെയര്‍.), ശ്രീധരന് പ്രസാദ് (സെക്ര.), ജെ.ആര്.സി. ബാബു (ട്രഷ.), സിജു മംഗലശ്ശേരി (ജന.കണ്.) എന്നിവര്‍ ഭാരവാഹികളായി കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു.
വെള്ളാപ്പള്ളി നടേശന് (മുഖ്യ രക്ഷാ.), ഡോ. എം.എന്‍. സോമന്, തുഷാര്‍ വെള്ളാപ്പള്ളി, സന്തോഷ് അരയക്കണ്ടി (രക്ഷാ.), കെ.എസ്. വാചസ്പതി (അഡ്വൈസര്‍). 93ാമത് ശിവഗിരി തീർഥാടനത്തിന്റെ എല്ലാ ആചാരാനുഷ്ഠാനങ്ങളും ഉള്‍പ്പെടുത്തി ഫെബ്രുവരി എട്ടിന് അജ്മാനിലാണ് എസ്.എന്‍.ഡി.പി യു.എ.ഇ ശിവഗിരി തീർഥാടനം ഒരുക്കുന്നത്. സന്യാസി ശ്രേഷ്ഠര്‍ നയിക്കുന്ന അജ്മാനിലെ ശിവഗിരി തീർഥാടനം വിജയകരമാക്കുന്നതിന് യു.എ.ഇ.ഇയിലെ എട്ട് എസ്.എന്‍.ഡി.പി യോഗം യൂനിയനുകളെ ഉള്‍പ്പെടുത്തി വിപുല സ്വാഗത സംഘവും തീർഥാടന കമ്മിറ്റികളും രൂപവത്കരിക്കുമെന്ന് കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.