ട്രീ​സ​ർ നെ​സെ​ൻ​ബൗ​നി

അഭയാർഥി കവി സ്ഥാപിച്ച സംഘടനക്ക് ഷാർജയുടെ അഞ്ചുലക്ഷം ദിർഹം അവാർഡ്

ഷാർജ: അഭയാർഥി ക്യാമ്പിനെ പാടിക്കുകയും നൃത്തം ചെയ്യിപ്പിക്കുകയും സമാധാനത്തിനായി നിലകൊള്ളുകയും ചെയ്യുന്ന അഭയാർഥി കവി സ്ഥാപിച്ച ആഫ്രിക്കൻ സംഘടന നാലാമത് ഷാർജ ഇൻറർനാഷനൽ അഡ്വക്കസി അവാർഡ് (സിയാര) 5,00,000 ദിർഹം നേടി. അഭയാർഥി കവിയും കലാകാരനും സംഗീതജ്ഞനുമായ ട്രീസർ നെസെൻബൗനി സ്ഥാപിച്ച തുമൈനി ലെതു (നമ്മുടെ പ്രതീക്ഷ) സംഘടന ആഫ്രിക്കയിലെ മലാവിയിലെ ദസലേക്ക ക്യാമ്പിലെ അഭയാർഥികൾക്ക് പ്രതീക്ഷയും സന്തോഷവും നൽകുന്നു. തുമൈനി ഫെസ്​റ്റിവലിലൂടെ പ്രതിവർഷം 50,000 സന്ദർശകരെ ആകർഷിക്കുകയും 1,50,000 ഡോളർ സമാഹരിക്കുകയും ചെയ്യുന്നു. ദസലേക്ക അഭയാർഥി ക്യാമ്പി​ൻെറ വാതിലുകൾ ലോകത്തിന് തുറന്നുകൊടുക്കുന്നതിലൂടെ തുമൈനി ഫെസ്​റ്റിവൽ അഭയാർഥി സമൂഹത്തിന് വിവിധ ബിസിനസുകളിലൂടെ പണം സ്വരൂപിക്കാനുള്ള തൊഴിലവസരങ്ങളും സാമ്പത്തിക അവസരങ്ങളും സൃഷ്​ടിക്കുന്നു.

കരകൗശല വസ്തുക്കൾ നിർമിക്കുന്നവർക്ക് ഉൽ‌പന്നങ്ങൾ വിൽക്കാൻ ഇടമുണ്ടാക്കുകയും കുടുംബങ്ങൾക്ക് വീടുകളിൽ അതിഥികളെ സ്വീകരിക്കുന്നതിലൂടെ വരുമാനം നേടാനുള്ള അവസരം നൽകുകയും ചെയ്യുന്നുവെന്ന് ബുധനാഴ്ച നടന്ന വെർച്വൽ അവാർഡ് ദാന ചടങ്ങിൽ നടത്തിയ വികാര പൂർണമായ പ്രസംഗത്തിൽ നെസെൻഗു പറഞ്ഞു. വരുമാനത്തിനപ്പുറം അഭയാർഥികൾക്കും വിശാലമായ മലാവിയൻ സമൂഹത്തിനും ഉത്സവം സന്തോഷവും പ്രത്യാശയും നൽകുന്നു. ആളുകൾക്ക് അവരുടെ മാനസിക ആഘാതം കുറക്കാനും സ്വന്തം രാജ്യങ്ങളിൽനിന്ന് പലായനം ചെയ്യാനും അഭയാർഥികളാകാനും ഇടയാക്കിയ പീഡനങ്ങളെക്കുറിച്ച് താൽക്കാലികമായി മറക്കാനും സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു. അഭയാർഥികൾക്കിടയിൽ പ്രതീക്ഷയുടെ അലകൾ സൃഷ്​ടിക്കുന്നതും ലോകമെമ്പാടുമുള്ള ദുർബലരായ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നതുമായ ഇത്തരം സംരംഭങ്ങൾക്ക് പിന്തുണ തുടരുമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. treaser sharjah ട്രീസർ നെസെൻബൗനി അറബിക് പുതുവർഷം: ഷാർജയിൽ സൗജന്യ പാർക്കിങ്​ ചിലയിടങ്ങളിൽ സൗജന്യമില്ല ഷാർജ: അറബിക്​ പുതുവർഷം പ്രമാണിച്ച് ഞായറാഴ്ച ഷാർജയിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ പാർക്കിങ്​ സൗജന്യമായിരിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. അതേസമയം, ചില സ്​ഥലങ്ങളിൽ സൗജന്യം അനുവദിച്ചിട്ടില്ല.

അൽ ഹിസ്ൻ സ്ട്രീറ്റ്, -അൽ ഷുവൈഹീൻ, അൽ ഷുയൂഖ്, ഷാർജ കോർണിഷ് സ്ട്രീറ്റി​ൻെറ ഇരുവശങ്ങൾ, അൽ ജുബൈൽ മാർക്കറ്റ് മേഖലകൾ, കോർണിഷ് സ്ട്രീറ്റ് (ഖാലിദ് ലഗൂൺ വശം) -അൽ മജാസ് ഒന്ന്, അൽ മജാസ് രണ്ട്, അൽ മജാസ് മൂന്ന്, യൂനിവേഴ്സിറ്റി സിറ്റി റോഡ്, മുവൈല കമേഴ്‌സ്യൽ ഏരിയ എന്നിവിടങ്ങളിൽ പണം അടച്ചു വേണം പാർക്ക് ചെയ്യാൻ. ആംബുലൻസ് ഉൾപ്പെടെയുള്ള രക്ഷാ പ്രവർത്തന വാഹനങ്ങൾ കടന്നുവരുന്ന പാതകൾ തടസ്സപ്പെടുത്തി പാർക്ക്​ ചെയ്യരുതെന്നും അധികൃതർ അറിയിച്ചു. കെ.എം.സി.സി വെബിനാർ നടത്തി അബൂദബി: മലപ്പുറം ജില്ല കെ.എം.സി.സി സ്വാത്രന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'ജനാധിപത്യ ഇന്ത്യയിലെ പ്രതീക്ഷകൾ' വിഷയത്തിൽ വെബിനാർ നടത്തി. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷെരീഫ് സാഗർ മുഖ്യപ്രഭാഷണം നടത്തി. അബൂദബി മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് ഹിദായത്തുള്ള അധ്യക്ഷത വഹിച്ചു. എം.പി.എം. റഷീദ്, ശുക്കൂറലി കല്ലുങ്ങൽ, അസീസ് കാളിയാടാൻ, ഇ.ടി.എം. സുനീർ, റഷീദലി മമ്പാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹംസക്കോയ സ്വാഗതവും ട്രഷറർ ഹംസ പാറയിൽ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.