ദുബൈ: നടപ്പു സാമ്പത്തികവർഷം നാലാം പാദത്തിൽ യു.എ.ഇയിലെ സ്വർണാഭരണത്തിന്റെ ഡിമാൻഡിൽ 13 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ആഗോള തലത്തിൽ സ്വർണവില റോക്കറ്റ് പോലെ കുതിച്ചതും ഇന്ത്യ ഇറക്കുമതി തീരുവ കുറച്ചതുമാണ് യു.എ.ഇയിലെ സ്വർണവിപണിക്ക് തിരിച്ചടിയായത്.
അതോടൊപ്പം തീരുവയുമായി ബന്ധപ്പെട്ട് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നയങ്ങളും എരിതീയിൽ എണ്ണപോലെയായി.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഇന്ത്യ സ്വർണാഭരണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽനിന്ന് ആറു ശതമാനമായി കുറച്ചതോടെ ദുബൈ ഉൾപ്പെടെയുള്ള സ്വർണാഭരണ വിപണിയിൽ ഇതിന്റെ പ്രതിഫലനങ്ങളുണ്ടായിരുന്നു. വില കുത്തനെ ഉയർന്നതോടെ ഇതിന്റെ ആഘാതം കൂടിയിരിക്കുകയാണ്.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം യു.എ.ഇയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആകെ വിറ്റഴിഞ്ഞത് 34.7 ടൺ സ്വർണാഭരണങ്ങളാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 39.7 ടൺ ആയിരുന്നു. അവസാന പാദവർഷത്തിൽ വിൽപന 8.8 ടൺ ആയും കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 10.3 ടൺ ആയിരുന്നു വിൽപന. അതായത്, 14 ശതമാനത്തിന്റെ കുറവാണ് അവസാന പാദവർഷത്തിൽ രേഖപ്പെടുത്തിയത്.
അതേസമയം, സ്വർണത്തിന്റെ ഉയർന്ന വില നിക്ഷേപകർ മുതലെടുത്തതോടെ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സ്വർണക്കട്ടികളുടെയും കോയിനുകളുടെയും ഡിമാൻഡിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. 3.1ൽനിന്ന് 3.4 ടൺ ആയാണ് ഈ രംഗത്തെ വർധന. നിലവിൽ സ്വർണവില ഔൺസിന് 2859 ഡോളറാണ്. നേരത്തേയിത് 2814
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.