????????? ???????????????? ???? ?????????????????? ????? ???????? ??.?.? ?????????? ?????? ????? ????????? ??? ??????? ?? ???????, ????? ????????? ??? ??????? ?? ??????? ??????? ???????? ??????????????? ^??? ??????

യു.എ.ഇ- സൗദി ഭായി ഭായി

ദുബൈ: ഇത്തിസലാത്ത്​ ആയാലും ഡു കണക്​ഷൻ ആണെങ്കിലും യു.എ.ഇയിലെ മൊബൈൽഫോണുകളിൽ ഇന്നലെ രാവിലെ മുതൽ നെറ്റ്​വർക്ക്​ യു.എ.ഇ സൗദി ടുഗദർ എന്നായിരുന്നു. ആദ്യമാത്രയിൽ തോന്നിയ അൽഭുതം 23ാം തീയതി ദേശീയ ദിനമാഘോഷിക്കുന്ന സഹോദരരാജ്യത്തോടുള്ള ​െഎക്യദാർഢ്യ പ്രകടനമാണിതെന്നറിഞ്ഞതോടെ  ആഹ്ലാദമായി മാറി.

യു.എ.ഇയിൽ നിരവധി കലാ-സാംസ്​കാരിക പരിപാടികളാണ്​ സൗദി ദിനത്തോടനുബന്ധിച്ച്​ അരങ്ങേറുക. ഇരു രാജ്യങ്ങളുടെയും സൗഹൃദം വരച്ചുകാണിക്കുന്ന ലോഗോയും പുറത്തിറക്കിയിട്ടുണ്ട്​. വിമാനത്താവളങ്ങളിൽ വന്നിറങ്ങിയ യാത്രക്കാരുടെ പാസ്​പോർട്ടുകളിൽ ഇൗ ചിഹ്​നമുള്ള  സീലാണ്​ പതിപ്പിച്ചത്​. 
സൗദി അറേബ്യയിലെ സഹോദരങ്ങൾക്ക്​ 87ാം ദേശീയ ദിനത്തിൽ അഭിനന്ദനങ്ങളറിയിച്ച്​ യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ട്വീറ്റ്​ ചെയ്​തു. ഇരു രാജ്യങ്ങളും പങ്കാളിത്തം പരിലാളിക്കുന്നുവെന്നും അവരുടെ സന്തോഷം നമ്മുടെ സ​േന്താഷമാണെന്നും ശൈഖ്​ മുഹമ്മദ്​ അഭിപ്രായപ്പെട്ടു.  ഡു മൊബൈൽ-ലാൻറ്​ ഫോണുകളിൽ നിന്ന്​ ഇന്ന്​ മുതൽ 23ന്​ അർധരാത്രി വരെ സൗദിയിലേക്കുള്ള കാളുകൾക്ക്​ 50 ശതമാനം കിഴിവുണ്ട്​. 23ന്​ വെടിക്കെട്ടുകളും സംഗീത പരിപാടികളുമുണ്ടാവും. മാജിദ്​ അൽ ഫുത്തെമിനു കീഴിലെ എമിറേറ്റ്​സ്​മാൾ, സിറ്റി​സ​െൻററുകൾ എന്നിവിടങ്ങളിൽ  കിഴിവും സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്​. ഡ്രാഗൻ മാർട്ടിൽ സൗദി ​പതാക വിതരണവും ഗാന പരിപാടികളുമുണ്ട്​. 

Tags:    
News Summary - uae, saudi uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.