പെരുന്നാൾ ആശംസ നേർന്ന്​ യു.എ.ഇ ഭരണാധികാരികൾ

ദുബൈ: രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ലോകത്തിനും ഈദ്​ ആശംസകൾ നേർന്ന്​ യു.എ.ഇ ഭരണാധികാരികൾ. അനുഗ്രഹവും കരുണയും ചൊരിയുന്ന ഈദുൽ ഫിത്​റിനും നല്ല നാളേക്കുമായി ദൈവത്തോട്​ പ്രാർഥിക്കുന്നുവെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പറഞ്ഞു.

യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാൻ, ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ എന്നിവർക്ക്​ വിവിധ രാജ്യങ്ങളിലെ പ്രസിഡൻറുമാരും രാജാക്കന്മാരും ഭരണാധികാരികളും ആശംസ നേർന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.