ശൈഖ് റാഷിദ് ബിന്‍ സാഖര്‍ റോഡ് ഇന്ന് അടക്കും

ഷാര്‍ജ: ഷാര്‍ജയിലെ പ്രധാന റോഡായ ശൈഖ് റാഷിദ് ബിന്‍ സാഖര്‍ ആല്‍ ഖാസിമി റോഡ് ചൊവ്വാഴ്ച മുതല്‍ 20 ദിവസത്തേക്ക് അടക്കുമെന്ന് ഗതാഗത വിഭാഗം അറിയിച്ചു. കള്‍ച്ചര്‍ റൗണ്ടബൗട്ടില്‍ നിന്ന് അബാര്‍, ദസ്മാന്‍ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗമാണ് നവീകരണത്തിനായി അടക്കുന്നത്. സ്കൂള്‍ അവധി കണക്കിലെടുത്താണ് തിരക്കിട്ട നവീകരണ പ്രവൃത്തികള്‍ നടത്തുന്നത്. 14 ലക്ഷം ദിര്‍ഹം ചെലവിലാണ് നവീകരണം. പഴയ റോഡിലെ ടാര്‍ പൂര്‍ണമായും നീക്കം ചെയ്ത് പുതിയത് പാകും.

ദസ്മാന്‍ ഭാഗത്ത് നിന്ന് കള്‍ച്ചര്‍ റൗണ്ടബൗട്ടിലേക്കുള്ള ഭാഗത്താണ് ഇന്ന് നവീകരണം ആരംഭിക്കുന്നത്. എതിര്‍ ദിശയില്‍ ഏപ്രില്‍ ഏഴ് മുതലാണ് നവീകരണം തുടങ്ങുകയെന്ന് അധികൃതര്‍ അറിയിച്ചു. റോഡ് നവീകരണത്തിനായി അടക്കുന്നത് മൂലം നേരിടേണ്ടി വരുന്ന ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തി പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് വേണം യാത്ര ചെയ്യാന്‍. 

News Summary - uae road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.