ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമിന് ‘ദുബൈ-ഇറ്റ്' പുരസ്കാരം

ദുബൈ: ദുബൈയെ ആഗോള വ്യോമയാന രംഗത്തെ വൻശക്തിയാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച ശൈഖ് അഹമ്മദ് ബിൻ സയീദ് ആൽ മക്തൂമിന് ‘ദുബൈ-ഇറ്റ്’ പുരസ്കാരം സമ്മാനിക്കുമെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്‍റും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് അഹമ്മദിന്‍റെ ദശാബ്ദങ്ങൾ നീണ്ട മാതൃകാപരമായ നേതൃത്വത്തിനുള്ള ആദരവാണ് ഈ പുരസ്കാരം.

ശൈഖ് അഹമ്മദിന്‍റെ നേതൃത്വത്തിൽ എമിറേറ്റ്സ് എയർലൈനിന്‍റെ വിമാനശേഖരം 139 മടങ്ങും യാത്രാ ശൃംഖല 76 മടങ്ങും വർധിച്ചു. കൂടാതെ ഫ്ലൈദുബൈയുടെ വേഗത്തിലുള്ള വളർച്ചയും സാധ്യമാക്കി. 108 എയർലൈനുകൾ വഴി 291 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുകയും പ്രതിവർഷം 9.52 കോടി യാത്രക്കാരെ സ്വീകരിക്കുകയും ചെയ്യുന്ന ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വികസനത്തിനും അദ്ദേഹം നേതൃത്വം നൽകി.

വ്യോമയാന മേഖലയിലൂടെ മാത്രം 400 ശതകോടിയിലധികം ദിർഹമിന്‍റെ സാമ്പത്തിക ലാഭമാണ് ദുബൈക്ക് ലഭിച്ചത്. വിമാനക്കമ്പനികൾ, വിമാനത്താവളങ്ങൾ, ലോജിസ്റ്റിക്സ്, മറ്റ് സേവനങ്ങൾ എന്നിവയെ സമഗ്രമായി സംയോജിപ്പിച്ച് ദുബൈയുടെ സമ്പദ്‌വ്യവസ്ഥക്കും വിനോദസഞ്ചാരത്തിനും നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം.

Tags:    
News Summary - Sheikh Ahmed Recognized for Transforming Dubai into a Global Aviation Hub

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.