ദുബൈ: ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇയുടെ പ്രസിഡൻറായി നാലാം തവണയും തെരഞ്ഞ െടുക്കപ്പെട്ടു. യു.എ.ഇ സുപ്രീം കൗൺസിൽ ശൈഖ് ഖലീഫയുടെ മേൽ പൂർണ വിശ്വാസം രേഖപ്പെടുത്തു കയായിരുന്നു. 1948ൽ അൽെഎൻ അൽ മുവൈജി കോട്ടയിൽ പിറന്ന ശൈഖ് കണ്ടു വളർന്നത് ദാർശനിക നും ഭരണ നിപുണനുമായ പിതാവ് ശൈഖ് സായിദിെൻറ പ്രയത്നങ്ങളും പ്രവർത്തനങ്ങളുമാണ്. ശൈഖ് സായിദ് 1966ൽ അബൂദബി ഭരണാധികാരിയായ ഘട്ടത്തിൽ കിഴക്കൻ മേഖലയിലെ പ്രതിനിധിയായി ശൈഖ് ഖലീഫയെ നിയോഗിച്ചിരുന്നു. മൂന്നു വർഷത്തിനു ശേഷം അബൂദബിയുടെ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടു. 1976ൽ യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനായി. രാഷ്ട്രത്തെ നയിച്ച ശൈഖ് സായിദിെൻറ വിയോഗത്തെ തുടർന്ന് 2004 നവംബർ ആദ്യ വാരം അബൂദബി ഭരണാധികാരിയായും യു.എ.ഇ പ്രസിഡൻറായും സായുധ സേനാ സർവ സൈന്യാധിപനായും നിയുക്തനായി.
ശൈഖ് സായിദ് ഉയർത്തിപ്പിടിച്ച ഇമറാത്തി പൈതൃകവും സഹിഷ്ണുതാ-സമന്വയ മൂല്യങ്ങളും മുറുകെപ്പിടിച്ച് മുന്നേറിയ ശൈഖ് ഖലീഫ അറബ് ലോക െഎക്യത്തിെൻറയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ആഗോള മുഖമാണ്. ഫലസ്തീനി ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇറാഖിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രതിബദ്ധമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു. ആടിയുലയുന്ന സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയ പ്രതിസന്ധികളുടെയും ലോകക്രമത്തിലും പതറാതെ എമിറേറ്റുകളെയും ജനങ്ങളെയും ചേർത്തു പിടിച്ച് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സന്തുഷ്ടമായി ജീവിക്കുവാനും വളരുവാനുമുള്ള മണ്ണായി യു.എ.ഇയെ നിലനിർത്തുകയും ബുർജ് ഖലീഫയേക്കാളുയരത്തിൽ സമാധാനത്തിെൻറ കൊടികൾ പറത്തുകയും ചെയ്തു എന്നതാണ് ശൈഖ് ഖലീഫയുടെ വിജയം.
വായന വർഷം, ദാന വർഷം, സായിദ് വർഷം എന്നിവയുടെ ആചരണങ്ങളിലൂടെ യു.എ.ഇ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങൾ ഒാരോ കൊച്ചുകുഞ്ഞിലുമെത്തിക്കുവാനും ഉത്തമരായ തലമുറയെ രൂപപ്പെടുത്തിയെടുക്കുവാനും പ്രസിഡൻറ് ശൈഖ് ഖലീഫ നേതൃത്വം നൽകി വരുന്നു. പാർലമെൻറിൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി പങ്കാളിത്ത ജനാധിപത്യം സാധ്യമാക്കിയതും ശൈഖിെൻറ നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.