Posted On
date_range Updated On
date_range യു.എ.ഇ പ്രസിഡൻറ് ഫ്രാൻസിലെ വസതിയിൽ അതിഥികളെ സ്വീകരിച്ചു
ദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫ്രാൻസ് എവിയനിലെ വസതിയിൽ അതിഥികളെ സ്വീകരിച്ചു.
അബൂദബി കിരീടാവകാശിയുടെ കാര്യാലയ മേധാവി ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാൻ, സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബ്ൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ട്രസ്റ്റ് ബോർഡ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഉമർ ബിൻ സായിദ് ആൽ നഹ്യാൻ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ നഹ്യാൻ എന്നിവരെയാണ് സ്വീകരിച്ചത്.
ശൈഖ് ഹാമിദ് ബിൻ സായിദ്, ശൈഖ് ഉമർ ബിൻ സായിദ്, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ എന്നിവർ ശൈഖ് ഖലീഫക്ക് റമദാൻ ആശംസ നേർന്നു. പ്രസിഡൻറ് ആരോഗ്യത്തോടെയിരിക്കെട്ടയെന്നും യു.എ.ഇ നേതൃത്വത്തിനും ജനങ്ങൾക്കും പുരോഗതിയും െഎശ്വര്യവും ഉണ്ടാകെട്ടയെന്നും അവർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.