റാസല്‍ഖൈമ: പണവും വസ്തുവകകളും സംരക്ഷിക്കുന്നതിന് ഓരോരുത്തരും ജാഗരൂരകണമെന്ന സേന്ദശവുമായി റാസല്‍ഖൈമയില്‍ ആഭ്യന്തരം മന്ത്രാലയം പ്രചാരണം. ഓരോ പൗരെൻറയും സ്ഥാപനങ്ങളുടെയും സഹകരണത്തിലൂടെ മോഷ്ടാക്കളെയും സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നവരെയും നിലക്ക് നിര്‍ത്താന്‍ സാധിക്കുമെന്ന് അല്‍ മാമൂറ കോംപ്രഹന്‍സീവ് പൊലീസ് മേധാവി കേണല്‍ വലീദ് കന്‍ഫശ് അഭിപ്രായപ്പെട്ടു.
വിവിധ പൊലീസ് സ്റ്റേഷനുകളുടെയും കമ്യൂണിറ്റി പൊലീസിെൻറയും യോജിച്ച പ്രവര്‍ത്തനത്തിലൂടെ രാജ്യത്ത് മോഷ്ടാക്കളുടെ ൈസ്വര വിഹാരത്തിന് തടയിടാന്‍ കഴിയുന്നുണ്ട്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് മോഷ്ടാക്കളെ കുടുക്കാന്‍ സഹായിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രചാരണത്തിന്‍െറ ഭാഗമായി അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലുള്ള ലഘു ലേഖകളും വിതരണം ചെയ്യുന്നുണ്ട്. മലയാളിയുടെ സ്ഥാപനം ഉള്‍പ്പെടെ 13 കടകളില്‍ കവര്‍ച്ച നടത്തിയയാളെ കഴിഞ്ഞ വാരം റാക് പൊലീസ് പിടികൂടിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.