ഷാർജ ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച യുഎഇ ദേശീയ ദിനാഘോഷം
യു.എ.ഇ 50ാം ദേശീയ ദിനാഘോഷം: ഷാര്‍ജ ഇന്ത്യന്‍ സ്കൂളുകളില്‍ വര്‍ണാഭമായ ആഘോഷം
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ കീഴിലുള്ള സ്കൂളുകളില്‍ യു.എ.ഇയുടെ 50ാം ദേശീയ ദിനാഘോഷം നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ജുവൈസയില്‍ ജാസിം ജുമാ ഉമര്‍ ഉസ്മാന് അല്മാസ്മിയും ഗുബൈബയില്‍ മുന്‍ പ്രിന്‍സിപ്പൽ കെ.ആര്. രാധാകൃഷ്ണന് നായരും അല്‍ ഇബ്തിസാമ സ്കൂളില്‍ മിസിസ് യു.എ.ഇ വേള്‍ഡ് ദേബഞ്ചലി കാമസ്ത്രയും മുഖ്യാതിഥികളായി.
വിവിധയിടങ്ങളിലെ ആഘോഷ പരിപാടികള്‍ ഡോ. ഇ.പി. ജോണ്സണ് ഉദ്ഘാടനം ചെയ്തു. അഡ്വ. വൈ.എ. റഹീം, ടി.വി. നസീര്‍, ബാബു വര്‍ഗീസ്, പ്രദീഷ് ചിതറ, അഹമ്മദ് ഷിബിലി, ഷഹല്‍ ഹസന്, പ്രിന്‍സിപ്പൽമാരായ പ്രമോദ് മഹാജന്, മുഹമ്മദ് അമീന്, അല്‍ ഇബ്തിസാമ സ്കൂള്‍ ഡയറക്ടര്‍ ജയനാരായണന്‍, വൈസ് പ്രിന്‍സിപ്പൽമാരായ രാജീവ് മാധവന്, മിനി മേനോന് എന്നിവര്‍ പരിപാടികളില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.