കേരളപ്പിറവി വജ്രജൂബിലി സാഹി​േത്യാത്സവം നാലു മുതൽ

ദുബൈ: കേരളപ്പിറവി വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള സാഹിത്യ അക്കാദമി യു.എ.ഇ എക്സ്ചേഞ്ചും ദേശാഭിമാനി ഫോറവുമായി ചേർന്ന് അവതരിപ്പിക്കുന്ന  സാഹിത്യോത്സവം മെയ് നാലു മുതൽ ആറു വരെ ദുബൈ ഗൾഫ് മോഡൽ സ്‌കൂളിൽ അരങ്ങേറും.  ‘എ​െൻറ കേരളം എ​െൻറ മലയാളം സ്മരണയുടെ അറുപതാണ്ട് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ യു.എ.ഇ യിലെ എഴുത്തുകാർ, മാധ്യമപ്രവർത്തകർ, ഭാഷാധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കായി   ശില്പശാലകളും സംവാദങ്ങളും ഒരുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
നാലിന് രാത്രി കവി സച്ചിദാനന്ദൻ ഉദ്ഘാടനം നിർവഹിക്കും. അക്കാദമി    സെക്രട്ടറി   ഡോ.കെ പി മോഹനൻ, കെ. ഇ. എൻ. കുഞ്ഞുമുഹമ്മദ്, പ്രഫ. എം.എം. നാരായണൻ, നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണൻ എന്നിവർ ശില്പശാലകൾക്ക് നേതൃത്വം നൽകും. 

 അഞ്ചിന് കുട്ടികൾക്കായി കഥ, കവിത, ലേഖന രചനാ മത്സരങ്ങളും എഴുത്ത്, വായന, ആസ്വാദന ശിൽപശാലകളും ഒരുക്കും. മാധ്യമ രംഗത്തെ സമകാലിക പ്രവണതകൾ ചർച്ച ചെയ്യുന്ന േടാക്ഷോയും എഴുത്തുകാരും വായനക്കാരും സംവദിക്കുന്ന പ്രവാസ രചനകളെക്കുറിച്ചുള്ള ശിൽപശാലയും അന്നു നടക്കും. വൈകീട്ട് പൊതുസമ്മേളന ശേഷം വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. മലയാളത്തി​െൻറ പ്രിയ കവിതകൾ കോർത്തിണക്കിയ ശിൽപാവിഷ്കാരങ്ങളും സാഹിത്യ കൃതികളുടെ ഭാഗങ്ങളുൾക്കൊള്ളിച്ച ദൃശ്യാവിഷ്കാരങ്ങളുമാണ് ഒരുക്കുകയെന്ന്  സംഘാടക സമിതി  ചെയർമാൻ അഡ്വ. നജീത്, കൺവീനർ കെ.എൽ ഗോപി, മാധ്യമ വിഭാഗം കൺവീനർ ദിലീപ്  എന്നിവർ പറഞ്ഞു.

ആറിന് യു.എ.ഇയിലെ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർക്കായി  മാതൃഭാഷയും പ്രവാസവും എന്ന വിഷയത്തില്‍   ശില്പശാല നടക്കും. പെങ്കടുക്കാൻ ആഗ്രഹിക്കുന്ന അധ്യാപകര്‍  www.pravasakeralam.com എന്ന വെബ്സൈറ്റ് മുഖേന പേരു ചേർക്കണം.

 

News Summary - uae malayalee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.