യു.എ.ഇ പുതിയ പടക്കപ്പല്‍ ‘ബനിയാസ് പി 110’ നീറ്റിലിറക്കുന്ന ചടങ്ങിൽ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ പതാക ഉയർത്തുന്നു
ദുബൈ: യു.എ.ഇ പുതിയ പടക്കപ്പല്‍ നീറ്റിലിറക്കി. പ്രൗഢമായ ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനാണ് കോർവെറ്റ് വിഭാഗത്തിൽപെടുന്ന ബനിയാസ് പി 110 എന്ന പടക്കപ്പൽ ഔദ്യോഗികമായി നാവിക സേനയിലേക്ക് ചേർത്തത്.
കപ്പലിലെ കൊടിമരത്തില്‍ ഉദ്ഘാടന സമയത്ത് ശൈഖ് മന്‍സൂര്‍ ദേശീയ പതാക ഉയര്‍ത്തി. ഫ്രഞ്ച് കപ്പല്‍ നിർമാതാക്കളായ നേവല്‍ ഗ്രൂപ്പാണ് യു.എ.ഇക്കുവേണ്ടി പുതിയ പടക്കപ്പല്‍ നിർമിച്ചത്.
ഉദ്ഘാടന ചടങ്ങിനുശേഷം അദ്ദേഹം കപ്പലില്‍ പര്യടനം നടത്തുകയും ചെയ്തു. ഉന്നത നാവിക സേന ഉദ്യോഗസ്ഥരുമായി ശൈഖ് മൻസൂർ കപ്പലിൽ ചർച്ച നടത്തി.
സായുധ സേനാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഈസ സെയ്ഫ് മുഹമ്മദ് അല്‍ മസ്റൂയി, നാവിക സേനാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ പൈലറ്റ് ശൈഖ് സയീദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് ആല് നഹ്യാന് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.