മുനീർ തങ്ങൾസ്, മുജീബ് റഹ്മാൻ തജ്വി, ഷുഹൈബ്
ദുബൈ: യു.എ.ഇ കേരള ജ്വല്ലറി അസോസിയേഷൻ വാർഷിക യോഗം ദുബൈ ഗോൾഡ് ഡിസ്ട്രിക്ട് നോവോട്ടലിൽ നടന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുനീർ തങ്ങൾസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിങ് ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, സംസ്ഥാന കൗൺസിൽ അംഗം എസ്. സാദിഖ്, ജയചന്ദ്രൻ പള്ളിയമ്പലം, മുജീബ് റഹ്മാൻ തജ്വീ, ശുഹൈബ്, അബ്ദുൽ കരീം സഫ എന്നിവർ സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും, ഭാരവാഹികൾക്കും സ്വീകരണം നൽകി. ജൂൺ 27മുതൽ 29 വരെ അങ്കമാലി അഡലക്സ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന കേരള ജ്വല്ലറി ഇന്റർനാഷനൽ ഫെയർ റോഡ് ഷോയും നടന്നു.
യോഗത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. മുനീർ തങ്ങൾസ് (പ്രസിഡൻറ്), മുജീബ് റഹ്മാൻ തജ്വി (ജനറൽ സെക്രട്ടറി), ഷുഹൈബ് (ട്രഷറർ) എന്നിവർ ഭാരവാഹികൾ. ദിനേശ് വിൻസ് മേരാ, സി.കെ. നാസിം, സുബിൻ അൽഫാസ് (വൈസ് പ്രസിഡന്റുമാർ), എ.ജി.ഡി ഷമീർ, അജേഷ് മുഹമ്മദ്, നാസിം ക്ലാസിക് (സെക്രട്ടറിമാർ), എബ്രഹാം പി. ജോൺ (ലീഗൽ അഡ്വൈസർ), അബ്ദുൽ കരീം സഫാ, ഫാസിൽ തങ്ങൾസ്, ഫൈസൽ എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.