അബൂദബി: ഇൗ വർഷം മുതൽ ഒാൺലൈൻ ഹജ്ജ് രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കിയതോടെ യു.എ.ഇയിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ ചെലവ് മുൻ വർഷങ്ങളെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞതായി ഒൗഖാഫ് വെളിപ്പെടുത്തി. ഹജ്ജ് ഒാപറേറ്റർമാർ തമ്മിലുള്ള മത്സരം വർധിച്ച് സേവന നിരക്ക് കുറയുന്നതിനും സേവനനിലവാരം വർധിക്കുന്നതിനും ഒാൺലൈൻ ഹജ്ജ് രജിസ്ട്രേഷൻ കാരണമായതായി ഒൗഖാഫ് ചെയർമാൻ ഡോ. മുഹമ്മദ് മതാർ ആൽ കഅബി വ്യക്തമാക്കി. 12500 ദിർഹം മുതൽ 25500ഒാളം ദിർഹം ആയിരിക്കും വിവിധ ഒാപറേറ്റർമാർ ഇൗടാക്കുന്ന സേവന ചാർജ്. സേവന നിലവാരത്തിെൻറ അടിസ്ഥാനത്തിലാണ് നിരക്കിലുള്ള വ്യത്യാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹജ്ജിന് അനുമതി ലഭിക്കുന്നവർക്ക് നൽകുന്ന പ്രത്യേക പിൻ നമ്പർ ഉപയോഗിച്ച് ഒൗഖാഫിെൻറ വെബ്സൈറ്റിലോ സ്മാർട്ട് ആപ്ലിക്കേഷനിലോ ലോഗിൻ ചെയ്താൽ രാജ്യത്തെ ഹജ്ജ് ഒാപറേറ്റർമാരുടെ സേവന നിരക്ക്, സേവനത്തിെൻറ വിവരങ്ങൾ എന്നിവ ലഭ്യമാകും.
മാർച്ച് 12ന് ആരംഭിച്ച് ഏപ്രിൽ 13ന് അവസാനിച്ച രജിസ്ട്രേഷൻ കാലയളവിൽ മൊത്തം 37224 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 22291 പേർ പുരുഷന്മാരും 14933 പേർ സ്ത്രീകളുമാണ്. 20,000 വിദേശികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 500ൽ താഴെ സീറ്റുകളിലേക്കാണ് ഇത്രയും പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 750 ആണ്.
മൊത്തം 6228 പേർക്കാണ് യു.എ.ഇയിൽനിന്ന് ഹജ്ജിന് പോകാൻ സാധിക്കുക. ഇതിൽ 80 ശതമാനം സീറ്റും ആദ്യ ഹജ്ജിന് അപേക്ഷിക്കുന്നവർക്കാണ് ഇൗ വർഷം ഒൗഖാഫ് നീക്കിവെച്ചിരിക്കുന്നത്. 20 ശതമാനം മഹ്റം വിഭാഗത്തിനും രോഗികൾക്കൊപ്പവും വയോധികർക്കൊപ്പവും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കൊപ്പവും പോകുന്നവർക്കായും നീക്കിവെച്ചിട്ടുണ്ട്.
അപേക്ഷകൾ തരംതിരിക്കുന്ന നടപടി ഉടൻ ആരംഭിക്കുമെന്നും ഇതു സംബന്ധിച്ച വിവരങ്ങൾ അപേക്ഷകരെ അറിയിക്കുമെന്നും ഡോ. മുഹമ്മദ് മതാർ ആൽ കഅബി പറഞ്ഞു.
ഹജ്ജ് ഒാൺലൈൻ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ ഹജ്ജ് അപേക്ഷ സ്വീകരിച്ച ദുബൈ ഇസ്ലാമികകാര്യ^ജീവകാരുണ്യ പ്രവർത്തന വകുപ്പ്, ഷാർജ ഇസ്ലാമിക കാര്യ വകുപ്പ്, തസ്ഹീൽ സേവന കേന്ദ്രങ്ങൾ, ദഫ്റ മേഖലയിലെ തമ്മ് സേവന കേന്ദ്രങ്ങൾ, ഹജ്ജ് കാമ്പയിൻ ഒാപറേറ്റർമാർ, യു.എ.ഇയിലെ ഒൗഖാഫ് ശാഖകൾ എന്നിവക്ക് ഡോ. മുഹമ്മദ് മതാർ ആൽ കഅബി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.