ദുബൈ: യു.എ.ഇയിൽ 462 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15,192 ആയി. രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നവരുെട എണ്ണം കുറഞ്ഞ ആശ്വാസത്തിലാണ് യു.എ.ഇ. രണ്ടാഴ്ചയായി ദിവസവും 500ലേറെ പേർക്ക് രോഗം റിപ്പോർട്ട് ചെയ്തിരുന്നു.
അതേമസയം, ചൊവ്വാഴ്ച ഒമ്പത് മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മരണ സംഖ്യ 146 ആയി. 187 പേർ കൂടി രോഗമുക്തി നേടി. 3153 പേരാണ് ഇതുവരെ സുഖംപ്രാപിച്ച് ആശുപത്രി വിട്ടത്. 24 മണിക്കൂറിനിടെ 28,000 പേരിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.