Posted On
date_range Updated On
date_range മലയാളത്തിന്‍റെ സൂപ്പർ താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ
ദുബൈ: മമ്മൂട്ടിക്കും മോഹൻലാലിനും യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിക്കും. കലാരംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ് പത്ത് വർഷത്തെ വിസ നൽകുന്നത്. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള സിനിമ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. അടുത്ത ദിവസം തന്നെ ഇവർ യു.എ.ഇയിൽ എത്തി വിസ സ്വീകരിക്കും.
നേരത്തെ ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് ഉൾപെടെയുള്ള സിനിമ താരങ്ങൾക്കും സാനിയ മിർസ ഉൾപെടെയുള്ള കായിക താരങ്ങൾക്കും ഗോൾഡൻ വിസ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.