‘സക്സസ് ദുബൈ’ ആർട്ട് എക്സിബിഷൻ ശൈഖ് മക്തൂം ബിൻ ഹാഷിർ ആൽ മക്തൂം, പി.ഒ.പി ഇൻവെസ്റ്റ് ഗ്രൂപ് ചെയർമാൻ അലക്സ് ലീ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദുബൈ: അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ട് യു.എ.ഇ ഗ്ലോബൽ ആർട്ട് ഫൗണ്ടേഷനുമായി സഹകരിച്ച് 150ാമത് ആർട്ട് എക്സിബിഷൻ ദുബൈ ശൈഖ് സായിദ് റോഡിലെ പി.ഒ.പി ഗാലറിയിൽ സംഘടിപ്പിച്ചു. ‘സക്സസ് ദുബൈ’ എന്ന പേരിൽ ഇമാറാത്തി ആർട്ടിസ്റ്റ് അബ്ദുൽ റൗഫ് അൽ ഖൽഫാന്റെ ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം ശൈഖ് മക്തൂം ബിൻ ഹാഷിർ ആൽ മക്തൂം, പി.ഒ.പി ഇൻവെസ്റ്റ് ഗ്രൂപ് ചെയർമാൻ അലക്സ് ലീ എന്നിവർ ചേർന്ന് നിർവഹിച്ചു. ശൈഖ് ഉമർ ബിൻ സായിദ് ആൽ നഹ്യാൻ പ്രൈവറ്റ് ഓഫിസ് സി.ഇ.ഒ അംന അൽ ദാഹിരി ആദ്യ ചിത്രം ഏറ്റുവാങ്ങി. അറബ് ലോകത്തെ ആദ്യ ഇന്റർനാഷനൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ യു.എ.ഇ സ്വദേശി സുആദ് അൽ സുവൈദി മുഖ്യാതിഥിയായിരുന്നു. പ്രമുഖ ഫാഷൻ ഡിസൈനർ ഹിന്ദ് അൽ ഖൂറി, ഫ്രഞ്ച് കോൺസുൽ പാസ്കൽ റുഫി, ഓസ്ട്രിയൻ കോൺസുൽ ബോബ് മോറിസൺ, ആർട്ട് യു.എ.ഇ യൂത്ത് ഫൗണ്ടർ സായ ഫതൂം, ആർട്ട് യു.എ.ഇ കോ ഫൗണ്ടർ സക്കറിയ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
ആർട്ട് യു.എ.ഇയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആർട്ട് കലണ്ടർ പുറത്തിറക്കിയിട്ടുണ്ട്. ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായുള്ള എക്സിബിഷൻ ഡിസംബർ 15ന് നടത്തും. പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ആർട്ടുകളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരത്തിനുടമയായ ജവഹരിയുടെ കലക്ഷനിൽ നിന്നുള്ള ലാസ്റ്റ് സപ്പർ തീമിലുള്ള ആർട്ടുകളുടെ പ്രദർശനമാണ് ശൈഖ് സായിദ് റോഡിലുള്ള ഗാലറിയിൽ നടത്തുന്നത്. ഫ്രഞ്ച് അംബാസഡർ മുഖ്യാതിഥിയായി എത്തുന്ന എക്സിബിഷൻ ശൈഖ അഫ്ര ആൽ മക്തൂം ഉദ്ഘാടനം നിർവഹിക്കും.
ജനുവരിയിൽ ചൈനീസ് ആർട്ടിസ്റ്റ് ജോർഡി യുഫുവിന്റെ ശിൽപപ്രദർശനം ചൈനീസ് ബിസിനസ് കൗൺസിൽ ചെയർപേഴ്സൻ സാങ് ലീ നിർവഹിക്കും. ഫെബ്രുവരിയിൽ ലോക ഹിജാബ് ദിനത്തോടനുബന്ധിച്ച പ്രദർശനം ശൈഖ അൽ മുത്തവ നിർവഹിക്കും. മാർച്ചിൽ റമദാൻ കാലിഗ്രഫി പ്രദർശനത്തിൽ ഒമാനി ആർട്ടിസ്റ്റ് ലൈല അൽ ഷൈബാനിയുടെ അറബ് കാലിഗ്രഫി ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഏപ്രിലിൽ ദുബൈ ബുർജ് ഖലീഫയിൽ അറബ് ആർട്ട് അവാർഡും നവംബറിൽ അബൂദബിയിൽ ഡിസൈൻ വീക്കും സംഘടിപ്പിക്കുമെന്നും ആർട്ട് യു.എ.ഇ ഫൗണ്ടർ സത്താർ അൽ കരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.