Posted On
date_range Updated On
date_range മെയ് ഒന്ന് മുതൽ യു.എ.ഇയിൽ ഇന്ധനവില വർധിക്കും
അബൂദബി: മെയ് ഒന്ന് മുതൽ യു.എ.ഇയിൽ പെട്രോൾ, ഡിസൽ വില വർധിക്കും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 1.95 ദിർഹമായിരുന്നത് 2.01 ദിർഹം ആയും സ്പെഷൽ 95 പെട്രോൾ 1.84 ആയിരുന്നത് 1.90 ദിർഹം ആയും ഇ പ്ലസ് പെട്രോൾ 1.77 ആയിരുന്നത് 1.83 ആയുമാണ് ഉയരുന്നത്. വില ലിറ്ററിന് 1.95 ദിർഹത്തിൽനിനന് 1.97 ദിർഹമായും വർധിക്കും. അതേസമയം, മാർച്ചിലെ വിലയോളം മെയ് മാസത്തിൽ വില ഉയരുന്നില്ല. മാർച്ചിൽ സൂപ്പർ 98 പെട്രോളിന് 2.03 ദിർഹം, 95 പെട്രോളിന് 1.92 ദിർഹം, ഇ പ്ലസ് പെട്രോളിന് 1.85 ദിർഹം, ഡീസലിന് 2.02 ദിർഹം എന്നിങ്ങനെയയായിരുന്നു വില. ആഗോള വിപണി വിലക്ക് അനുസൃതമായാണ് രാജ്യത്ത് ഒാരോ മാസവും വില നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.