പ്രളയബാധിതരെ സഹായിക്കാൻ യു.എ.ഇ ദുരിതാശ്വാസ കമ്മിറ്റി രൂപവത്കരിക്കുന്നു

അബൂദബി: പ്രളയം കാരണം പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിന് ദുരിതാശ്വാസ കമ്മിറ്റി രൂപവത്കരിക്കാൻ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി. എമിറേറ്റ്സ് റെഡ്​ക്രസൻറ്​സി​​​​െൻറ നേതൃത്വത്തിൽ യു.എ.ഇയിലെ ജീവകാരുണ്യ സംഘടനകളുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന കമ്മിറ്റിയാണ് രൂപവത്കരിക്കുക. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രാജ്യത്തെ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖരുടെ സഹായവും കമ്മിറ്റി തേടും.

പ്രളയത്തി​​​െൻറ പ്രത്യാഘാതം പരമാവധി കുറക്കുന്നതിന് ഇന്ത്യൻ സർക്കാറി​​​െൻറ പ്രവർത്തനങ്ങളെ നേരിട്ട് പിന്തുണക്കണമെന്നാണ് യു.എ.ഇ നേതാക്കളുടെ നിർദേശം. പ്രളയബാധിതരെ സഹായിക്കുന്നതിനുളള യു.എ.ഇയിലെ ജീവകാരുണ്യ പ്രവർത്തകരുടെ പ്രയത്നങ്ങൾ  ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധം പ്രതിഫലിപ്പിക്കുന്ന വിധം ദേശീയതലത്തിൽ ഏകോപിപ്പിക്കുന്നതി​​​​െൻറ പ്രാധാന്യവും നേതാക്കൾ എടുത്തുപറഞ്ഞു. 

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയ മരണങ്ങളിൽ ഇന്ത്യക്കാരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആത്മാർഥമായ അനുശോചനം അറിയിക്കുന്നതായി ശൈഖ് ഖലീഫ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ വ്യക്തമാക്കി.

വെള്ളിയാഴ്ച ഇന്ത്യൻ പ്രസിഡൻറ് രാംനാഥ് കോവിന്ദിനെയും യു.എ.ഇ നേതാക്കൾ പിന്തുണയും അനുശോചനവും അറിയിച്ചിരുന്നു. കേരളത്തി​​​െൻറ കണ്ണീരൊപ്പണമെന്ന ആഹ്വാനം ശൈഖ് മുഹമ്മദ് ബിൻ റാശിദ് വെള്ളിയാഴ്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇംഗ്ലീഷ്, അറബി ഭാഷകൾക്ക് പുറമെ മലയാളത്തിലും ശൈഖ് മുഹമ്മദ് ഫേസ്ബുക്^ട്വിറ്റർ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചിരുന്നു.

Tags:    
News Summary - uae forms relief committee for kerala flood effects-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.