അബൂദബി: ഏഷ്യൻ ഫുട്ബാളിെൻറ പ്രീ ക്വാർട്ടറിലേറ്റ് ഗ്രൂപ്പ് ചാമ്പ്യന്മാരായി കടന് നുചെന്നതിെൻറ ആഹ്ലാദത്തിലാണ് യു.എ.ഇക്കാർ. ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിൻറ് സമ്പാദ്യവുമായാണ് യു.എ.ഇ നോക്കൗട്ടിലേക്ക് പ്രവേശിച്ചത്. ഗ്രൂപ്പ് ചാമ്പ്യൻ പദവി അടുത്ത ഘട്ടത്തിൽ ടീമിന് ആത്മവിശ്വാസം പകരുമെന്ന് ആരാധകർ കരുതുന്നു.
ടീമിനെ പിന്തുണച്ച് ആർപ്പുവിളികളുമായി യു.എ.ഇ ആരാധകർ നേരത്തെ തന്നെ അൽെഎൻ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ സ്ഥാനം പിടിച്ചിരുന്നു. തായ‍്‍ലൻറിനെതിരെ ജയം നേടാനായില്ലെങ്കിലും സുരക്ഷിതമായി ഗ്രൂപ്പ് ഘട്ടം കടക്കാനായതിൽ ആഘോഷം തീർത്താണ് അവർ മൈതാനം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.