ദുബൈ: ആരോഗ്യകാര്യങ്ങളിലെ സൂക്ഷ്മത മൂലം ഹോട്ടൽ ഭക്ഷണം ഒഴിവാക്കുന്നവർക്ക് ഇനി ദുബൈയിലെ ഭക്ഷണശാലകളിൽ ചെന്ന് ധൈര്യപൂർവം ഭക്ഷണം കഴിക്കാം. നഗരത്തിലെ ഭക്ഷണശാലകളിലെ മെനുകാർഡുകളിൽ വിഭവങ്ങളുടെ പേര്^വില വിവരങ്ങൾക്കൊപ്പം ആരോഗ്യ മൂല്യവും അടയാളപ്പെടുത്തിയിട്ടുണ്ടാവും. ‘ആരോഗ്യത്തോടെ കഴിക്കൂ, ആരോഗ്യത്തോടെ ജീവിക്കൂ’ കാമ്പയിെൻറ ഭാഗമായി ദുബൈ നഗരസഭ ദുബൈ ആരോഗ്യ അതോറിറ്റിയുമായി കൈകോർത്താണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. നഗരസഭ നിഷ്കർഷിക്കുന്ന ആരോഗ്യ^പോഷണ മൂല്യങ്ങൾ പാലിച്ച് ഭക്ഷണം തയ്യാറാക്കുന്ന റസ്േറ്റാറൻറുകൾക്ക് പ്രേത്യക സർട്ടിഫിക്കേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടമായി 13 ഭക്ഷണശാലകളാണ് എല്ലാ ചിട്ടവട്ടങ്ങളും പാലിച്ച് സർട്ടിഫിക്കറ്റ് നേടിയിരിക്കുന്നത്.
എന്നാൽ നിരവധി സ്ഥാപനങ്ങൾ ഇൗ പട്ടികയിൽ ഇടംനേടാനായി വിഭവങ്ങളിലും ചേരുവകളിലും മാറ്റം വരുത്തി തയ്യാറെടുക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗവും പോഷകാഹാര വിദഗ്ധരും ഭക്ഷണങ്ങളുടെ ആരോഗ്യ മൂല്യം ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. വ്യാജ അവകാശവാദം നടത്തുകയോ ഭക്ഷണത്തിൽ നിഷ്കർഷിച്ച അളവിനു വിരുദ്ധമായ ചേരുവകൾ ഉപയോഗിക്കുകയോ ചെയ്താൽ നടപടികൾ നേരിടേണ്ടി വരുമെന്ന് നഗരസഭയുടെ ആരോഗ്യ^സുരക്ഷാ വിഭാഗം അസി. ഡയറക്ടർ ജനറൽ ഖാലിദ് മുഹമ്മദ് ശരീഫ് അൽ അവാദി പറഞ്ഞു.
പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ആരോഗ്യ^പോഷണ മൂല്യങ്ങൾ വിലയിരുത്താനുള്ള സംവിധാനം നിലവിലുണ്ട്, അത് ഹോട്ടൽ ഭക്ഷണങ്ങളുടെ കാര്യത്തിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. മെനുവിലെ 50 ശതമാനം വിഭവങ്ങളെങ്കിലും നഗരസഭയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് നേടിയവയാണെങ്കിൽ അത്തരം ഭക്ഷണശാലകളെ ആരോഗ്യ ഭക്ഷണശാലകളാക്കി സാക്ഷ്യപ്പെടുത്താനും ആലോചനയുണ്ട്.എന്നാൽ ആരോഗ്യ സർട്ടിഫിക്കേഷൻ ലഭിച്ചെന്ന കാരണം പറഞ്ഞ് ഭക്ഷ്യവസ്തുക്കളുടെ വില ഉയർത്താൻ അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.