മുഹമ്മദൻസ് കമ്മാടം ജേതാക്കൾ

അബൂദബി: പരപ്പ ബ്രദേഴ്സ് പ്രവാസി കൂട്ടായ്മ അബൂദബി ഡോം സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമ​െൻറിൽ മുഹമ്മദൻസ് കമ്മാടം ജേതാക്കളായി. ഫൈനലിൽ അവർ ചലഞ്ചേഴ്സ് കാരാട്ടിനെ 3^1ന് തോൽപ്പിച്ചു. 
എട്ട് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മികച്ച കളിക്കാരനായി ശംസുദ്ദീൻ കമ്മാടവും ഗോൾ കീപ്പറായി ശബീർ കാരാട്ടും ടോപ് സ്കോററായി കാരാട്ട്  ശുഹൈബും തെരെഞ്ഞെടുക്കപ്പെട്ടു. റാഷിദ് എടത്തോടി​െൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങ് യൂനിവേഴ്സൽ ഹോസ്പിറ്റൽ എം.ഡി ഡോ. ഷെബീർ നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു. മലയാളി സമാജം പ്രസിഡൻറ് ബി. യേശുശീലൻ മുഖ്യാതിഥിയായിരുന്നു. സലീം ചിറക്കൽ, എം.എം. നാസർ കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സ​െൻറർ പ്രസിഡൻറ് പി. ബാവ ഹാജി സമ്മാനം വിതരണം ചെയ്തു. ചലച്ചിത്ര നടൻ  ശ്രീലാൽ കണ്ണൂർ മുഖ്യാതിഥിയായിരുന്നു.തുടർന്ന് നടന്ന സ്നേഹ സംഗമത്തിന് നിസാം ഫലാഹ് പടന്നക്കാട്  നേതൃത്വം നൽകി. സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു.  ഷംനാസ് പരപ്പ സ്വാഗതവും വിനോദ് ബാനം നന്ദിയും പറഞ്ഞു.
 

News Summary - uae events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.