അബൂദബി: മുസ്ലിം ലീഗ് തവനൂർ മണ്ഡലം സൈബർ വിങ് കൺവീനറും എസ്.ടി.യു തവനൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായ എൻ.വി. അരുൺദാസിന് തവനൂർ മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി. ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്ന പരിപാടി സെൻറർ ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മതേതരത്വം സംരക്ഷിക്കാന്‍ മുസ്ലിംലീഗ് പോലുള്ള പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് മുസ്ലിംകളുടെ മാത്രമല്ല മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും കടമയാണെന്ന് അരുൺദാസ് പറഞ്ഞു.
മണ്ഡലം കമ്മിറ്റിയും വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയും അരുൺദാസിന് മെമേൻറാ നൽകി. സലാം പുറത്തൂർ അധ്യക്ഷത വഹിച്ചു. നാസർ മംഗലം സ്വാഗതം പറഞ്ഞു. അഷ്റഫ് പൊന്നാനി, കളപ്പാട്ടിൽ അബു ഹാജി, ഹിദായത്തുല്ല, അനീഷ് മംഗലം,മൊയ്തീൻ കുട്ടി, ഷമീർ പുറത്തൂർ, അബ്ദുറഹ്മാൻ കൂട്ടായി, നൗഫൽ ആലുങ്ങൽ, സുലൈമാൻ മംഗലം, ഹംസക്കുട്ടി തുമ്പിൽ എന്നിവർ സംസാരിച്ചു. നാസർ മംഗലം സ്വാഗതവും നൗഷാദ് തൃപ്രങ്ങോട് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.