ദുബൈ: യു.എ.ഇയിൽ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 89 ആയി. പുതുതായി 541 പേർക്ക് കൂ ടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 11,380 ആയി ഉയർന്നു. ഇന്ന് 91 പേർ കൂടി പൂർണമായും രോഗവിമുക്തി നേടി.
രോഗം ഭേദമായവരുടെ എണ്ണം 2181 ആയിട്ടുണ്ട്. ഇന്നലെ 490 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചതെങ്കിൽ ഇന്ന് അത് 541 ലേക്ക് ഉയർന്നു. ജാഗ്രതയും മുൻകരുതലും കൂടുതൽ ശക്തമാക്കേണ്ടതിെൻറ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. 25,000 പേരിൽ കൂടി നടത്തിയ പരിശോധനകളുടെ ഫലമായാണ് പുതിയ കേസുകൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.