ദുബൈ: യു.എ.ഇയിൽ 398 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതേ ാടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 4521 ആയി.
നേരത്തെ മൂന്ന് മരണം സ്ഥിരീകിച്ചിരുന്നു. 25 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം, 172 പേർ കൂടി സുഖം പ്രാപിച്ചത് രാജ്യത്തിന് ആശ്വാസവാർത്തയായി. 852 പേരാണ് ഇതുവരെ സുഖംപ്രാപിച്ചത്.
രോഗബാധിതരുടെ എണ്ണം ഏറ്റവും ഉയർന്നതോതിലെത്തി താഴുന്ന പ്രവണത കാണിക്കേണ്ടതുണ്ടെന്നും അത്തരം മാറ്റങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അൽ ഹുസ്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.