കാമ്പസിലെ വഴക്കിനിടെ മതനിന്ദയും ജയിൽ ഭീഷണിയും; ​പ്രതിക്ക്​ അഞ്ചു ലക്ഷം ദിർഹം പിഴ

ദുബൈ: കോളജ്​ കാമ്പസിൽ ശല്യപ്പെടുത്തിയതിനെ ചോദ്യം ചെയ്​തതിന്​ പെൺകുട്ടിക്കു നേരെ  അസഭ്യവും മതനിന്ദയും പറയുകയും ജയിലിലാക്കുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​ത കേസിൽ പ്രതിക്ക്​ അഞ്ചു ലക്ഷം ദിർഹം പിഴ.  കേസിൽ പ്രതിയായ ജോർദാനി യുവാവ്​ നൽകിയ അപ്പീൽ ദുബൈ കോടതി തള്ളുകയായിരുന്നു. ഇൗ വർഷം ആദ്യം ദുബൈ അക്കാദമിക്​ സിറ്റിയിലാണ്​ കേസിനാസ്​പദമായ സംഭവം.

 വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ചതറിഞ്ഞ്​ എത്തിയ യുവാവും പ്രതിയും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിലാണ്​ മോശം പരാമർശങ്ങളും ഭീഷണിയുമുണ്ടായത്​. കേസിൽ വാദം കേട്ട ദുബൈ കോടതി പ്രതി​യെ മൂന്നു മാസം തടവിനു ശേഷം നാടുകടത്താൻ വിധിച്ചിരുന്നു. എന്നാൽ പിഴ ചുമത്തണമെന്ന്​ പ്രോസിക്യുഷനും ശിക്ഷ റദ്ദാക്കണമെന്ന്​  വാദിച്ച്​ പ്രതിയും മേൽകോടതിയെ സമീപിച്ചു. ഇതു പരിഗണിക്കവെയാണ്​ ജഡ്​ജി ഡോ. അഹ്​മദ്​ ഹസ്സൻ പിഴ വിധിച്ചത്​. താൻ മതനിന്ദാ പരാമർശം നടത്തിയില്ലെന്നും യുവതിയാണ്​ തന്നെ ജയിലിടപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയതെന്നും പ്രതി വാദിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
ഇൗ വിധിക്കെതിരെ പ്രതിക്ക്​ 30 ദിവസത്തിനകം ഉന്നത കോടതിയിൽ അപ്പീൽ നൽകാം. 

Tags:    
News Summary - uae court-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.