യു.എ.ഇയിലും ഒമിക്രോൺ സ്​ഥിരീകരിച്ചു

ദുബൈ: കോവിഡി​െൻറ ​വകഭേദം വന്ന ഒമിക്രോൺ വൈറസ് സൗദിക്ക്​ പിന്നാലെ​ യു.എ.ഇയിലും സ്​ഥിരീകരിച്ചു. ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.

ആഫ്രിക്കയിൽ നിന്നെത്തിയ സ്​ത്രീക്കാണ്​​ രോഗം സ്​ഥിരീകരിച്ചത്​. ഇവർ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചിരുന്നു. ഇവരെ ഐസോലേഷനിലേക്ക്​ മാറ്റി. ​ഇവർക്ക്​ രോഗലക്ഷണങ്ങളൊന്നുമില്ല.

ഇവരുമായി സമ്പർക്കം പുലർത്തിയവരെയും ഐസോലേഷനിലാക്കിയിട്ടുണ്ട്​. ഇവരെ നിരീക്ഷിച്ച്​ വരുകയാണ്​. ആവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപെടെ എല്ലാവരും വാക്​സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്​ച സൗദിയിലും ഒമിക്രോൺ സ്​ഥിരീകരിച്ചിരുന്നു.

Tags:    
News Summary - UAE confirms first case of Omicron variant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.