കുവൈത്തിനും ബഹ്‌റൈനുമെതിരായ ഇറാൻ ആക്രമണത്തെ അപലപിച്ച് യു.എ.ഇ

അബൂദബി: കുവൈത്തിനെയും ബഹ്‌റൈനെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഭീകര ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്​ യുഎ.ഇ. ഈ ഭീകരാക്രമണങ്ങൾ ഇരുരാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.കുവൈത്തിന്‍റെയും ബഹ്‌റൈന്‍റെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളുടെയും സിവിലിയൻ സ്ഥാപനങ്ങളുടെയും സുരക്ഷിതത്വത്തിനും ആക്രമണങ്ങൾ കനത്ത ഭീഷണിയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കുവൈത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ, അവിടെ തുടർച്ചയായി നടന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യു.എ.ഇ ശക്തമായി എതിർത്തു. ഈ ആക്രമണങ്ങളിൽ വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇരുരാജ്യങ്ങൾക്കും സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച യു.എ.ഇ, രാജ്യത്തിന്‍റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി കുവൈത്തും ബഹ്‌റൈനും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണയും അറിയിച്ചു.

Tags:    
News Summary - UAE condemns Iran's attacks on Kuwait and Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.