ഇ​മാ​റാ​ത്തി ചി​ൽ​ഡ്ര​ൻ​സ്​ ഡേ​യോ​ട​നു​ബ​ന്ധി​ച്ച്​ ദു​ബൈ എ​ക്സ്​​പോ​യി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​പാ​ടി

ഇമാറാത്തി ചിൽഡ്രൻസ് ദിനം ആഘോഷിച്ച് യു.എ.ഇ

ദുബൈ: കുട്ടികളുടെ സംരക്ഷണം മുൻനിർത്തി യു.എ.ഇയിൽ ഇമാറാത്തി ചിൽഡ്രൻസ് ഡേ ആഘോഷിച്ചു. യു.എ.ഇ രാഷ്ട്രനേതാക്കളും സ്ഥാപനങ്ങളും സംഘടനകളും പങ്കാളികളായി. എക്സ്പോ 2020ലും പ്രത്യേക ആഘോഷങ്ങൾ നടന്നു. കുട്ടികളുടെ സംരക്ഷണം മുൻനിർത്തിയുള്ള വിവിധ സെമിനാറുകളും സെഷനുകളും നടന്നു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ കുട്ടികൾക്ക് ആശംസയർപ്പിച്ചു.

കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗികചൂഷണത്തിൽ ഗണ്യമായ കുറവുണ്ടായെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.

വേൾഡ് ഏർലി ചൈൽഡ് ഹുഡ് ഡെവലപ്മെന്‍റ് ഫോറമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബർ ക്രൈമുകളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമങ്ങൾ നടപ്പാക്കും. ആഗോളതലത്തിൽ 95 രാജ്യങ്ങളുമായി ചേർന്ന് കുട്ടികൾക്കെതിരായ അതിക്രമം തടയാനുള്ള പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - UAE celebrates Emirati Children's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.