യു.എ.ഇ അറബിക് എക്സലൻസ് അവാർഡ് ഡോക്ടർ റഹ്മത്തുല്ല നൗഫലിന് അഹമ്മദ് ഫലഖ് നാസ് (ജി.ഡി.ആർ.എഫ്.എ ദുബൈ) കൈമാറുന്നു. ഇ.സി.എച്ച് മേധാവി ഇഖ്ബാൽ മാർക്കോണി, നസീം ഹംസ അഹ്മദ് എന്നിവർ സമീപം
ദുബൈ: ലോക അറബി ഭാഷ ദിനത്തിെൻറ ഭാഗമായി ദുബൈയിലെ സർക്കാർ സേവനദാതാക്കളായ ഇ.സി.എച്ചിെൻറ ആഭിമുഖ്യത്തിൽ അറബിക് എക്സലൻസ് മീറ്റും അവാർഡ് ദാനവും സംഘടിപ്പിച്ചു. അറബി ഭാഷയിലെ പ്രാവീണ്യത്തിന് യു.എ.ഇ ഗോൾഡൻ വിസ നേടിയ നസീം ഹംസ അഹമ്മദിനും ഡോക്ടർ റഹ്മത്തുല്ല നൗഫലിനും ഇ.സി.എച്ചിെൻറ പുതിയ ആസ്ഥാനമായ അൽ തവാറിലെ കോസ്റ്റൽ ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ ദുബൈ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥൻ അഹമ്മദ് ഫലഖ് നാസ് അവാർഡ് കൈമാറി. പ്രവാസികൾക്കിടയിൽ അറബിഭാഷയുടെ ആഗോള പ്രചാരണത്തിനും മറ്റും നൽകിവരുന്ന നിസ്തുലമായ സംഭാവനകൾ പരിഗണിച്ചും ഭാഷയുടെ പ്രോത്സാഹനത്തിന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗവുമായാണ് ഇരുവർക്കും അവാർഡെന്ന് ജൂറി അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. ഷിറാസ് അഹമ്മദ്, അംജദ് മജീദ്, മുഹമ്മദ് റജീബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.