ബഹിരാകാശയാത്രക്ക്​ മുമ്പ്​​ മേജർ ഹസ്സ അൽ മൻസൂരി, ജസീക മീർ, ഒലേഗ്​ സ്​ക്രിപ്​ച്​ക എന്നിവർ. ജസീക ട്വിറ്ററിൽ

പങ്കുവെച്ച ചിത്രം

ഹസ്സയുടെ ബഹിരാകാശക്കുതിപ്പിന്​​ രണ്ടു​ വയസ്സ്​​

ദുബൈ: ബഹിരാകാശകേന്ദ്രത്തിലേക്കുള്ള അറബ്​ ലോകത്തെ ആദ്യ പൗര​െൻറ യാത്രക്ക്​​ രണ്ടു​ വർഷം. 2019 സെപ്​റ്റംബർ 25നാണ്​ യു.എ.ഇ ബഹിരാകാശ പര്യവേക്ഷകൻ മേജർ ഹസ അൽ മൻസൂരി ബഹിരാകാശലോകത്തേക്ക്​ പറന്നുയർന്നത്​. ​

കസഖ്​സ്താനിലെ ബെകനൂർ കോസ്​മോ ഡ്രോമിൽനിന്ന്​ നാസയുടെ പര്യവേക്ഷക ജെസീക മീർ, റഷ്യൻ കമാൻറർ ഒലേഗ്​ സ്​ക്രിപ്​ച്​ക എന്നിവർക്കൊപ്പം സോയൂസ്​ എം.എസ്​ 15 എന്ന പേടകത്തിലാണ്​ ഹസ്സ യാത്രയായത്​. ഒരാഴ്​ചയോളം ബഹിരാകാശത്ത്​ തങ്ങിയശേഷമാണ്​ സംഘം തിരിച്ചെത്തിയത്​.

ഹസ്സക്ക്​ യാത്രയയപ്പ്​​ നൽകാൻ ദുബൈ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെൻററിലും അബൂദബി നാഷനൽ എക്​സിബിഷൻ സെൻററിലും ആയിരങ്ങൾ ഒത്തുചേർന്നിരുന്നു. 4022 അപേക്ഷകരിൽനിന്ന്​ പരീക്ഷകളുടെയും പരിശോധനകളുടെയും അടിസ്​ഥാനത്തിലാണ്​ 34കാരനായ സൈനിക പൈലറ്റ്​ ഹസ്സയെ തെരഞ്ഞെടുത്തത്​​.

Tags:    
News Summary - Two years to Hassa's space jump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.