ഷാർജ: എമിറേറ്റിലെ വ്യവസായ മേഖലയിൽ രണ്ട് പ്രവാസി തൊഴിലാളികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. കനത്ത മഴയെ തുടർന്നാണ് ദുരന്തമെന്ന് സംശയിക്കുന്നു. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ ഭാഗങ്ങളിൽ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു.
ഓപറേഷൻസ് റൂമിൽ വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പൊലീസാണ് രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇലക്ട്രിസിറ്റി അതോറിറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. ഈ ഘട്ടത്തിൽ അതിജാഗ്രത പുലർത്തണമെന്ന് പൊലീസ് അഭ്യർഥിച്ചു. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ അടിയന്തരമായി റിപ്പോർട്ടു ചെയ്യണമെന്നും പൊലീസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.