യു.എ.ഇയിൽ രണ്ട്​ കോവിഡ്​ മരണം കൂടി

ദുബൈ: യു.എ.ഇയിൽ വീണ്ടും കോവിഡ്​ മരണം. രണ്ട്​ പേരുടെ മരണമാണ്​ യു.എ.ഇ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്​ച പുറത്തുവിട്ടത്​. ഇതോടെ രാജ്യത്ത്​ കൊറോണ മൂലം മരിച്ചവരു​െട എണ്ണം അഞ്ചായി.

തിങ്കളാഴ്​ച 41 പുതിയ കോവിഡ്​ കേസുകളുമുണ്ട്​. ഇതോടെ രോഗബാധിതരുടെ എണ്ണം 611ആയി. രണ്ടു പേരുടെ നില ഗുരുതരമാണെന്നും അറിയുന്നു.

അതിനിടെ രണ്ട്​ ഇന്ത്യക്കാർ ഉൾപ്പെടെ മൂന്നുപേർ രോഗസൗഖ്യം പ്രാപിച്ചിട്ടുണ്ട്​. രാജ്യത്ത്​ ഇതിനകം 220,000 പേരെയാണ്​ കോവിഡ്​ രോഗ പരിശോധനക്ക്​ വിധേയരാക്കിയത്​.

Tags:    
News Summary - two more death in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.