Posted On
date_range Updated On
date_range യുവതിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ രണ്ട് പേർക്ക് 10 വർഷം തടവ്
ദുബൈ: യുവതിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ രണ്ട് ഏഷ്യൻ സ്വദേശികൾക്ക് പത്ത് വർഷം തടവ്. 1.87 ലക്ഷം ദിർഹം പിഴയുമിട്ടിട്ടുണ്ട്. ശിക്ഷ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. ദുബൈ ക്രിമിനൽ കോടതിയുടേതാണ് വിധി.
രണ്ട് ദിവസം യുവതിയെ തടവിൽ പാർപ്പിക്കുകയും മർദിക്കുകയും ചെയ്തു. ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷമാണ് പൊലീസിൽ പരാതി നൽകിയത്.
7000 ദിർഹം ഇവരിൽനിന്ന് കവർന്നു. ഇതിന് പുറമെ ബാങ്കിങ് ആപ്പിന്‍റെ പാസ്വേഡ് വാങ്ങിയ ശേഷം 1,80,000 ദിർഹം വിവിധ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. മോശമായ രീതിയിൽ വിഡിയോ ചിത്രീകരിക്കുകയും ഇവ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.