ആ​യു​ധ​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ വി​ദേ​ശി​ക​ള്‍

ആയുധങ്ങളുമായി രണ്ടു വിദേശികള്‍ അറസ്റ്റില്‍

അ​ബൂ​ദ​ബി: ആ​യു​ധം കൈ​വ​ശം​വെ​ച്ച് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള നി​രോ​ധി​ത വ​സ്തു​ക്ക​ള്‍ വി​റ്റ​തി​ന് ര​ണ്ടു വി​ദേ​ശി​ക​ളെ അ​ല്‍ദ​ഫ്ര മേ​ഖ​ല​യി​ല്‍നി​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് പി​ടി​കൂ​ടി. ഏ​ഷ്യ​ക്കാ​ര​നെ​യും ആ​ഫ്രി​ക്ക​ന്‍ പൗ​ര​നെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍നി​ന്ന് വെ​ട്ടു​ക​ത്തി, കോ​ടാ​ലി, മ​ഴു തു​ട​ങ്ങി നി​ര​വ​ധി ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ക​ള്ള​ക്ക​ട​ത്ത് സാ​ധ​ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്നു എ​ന്ന വി​വ​രം ല​ഭി​ച്ച സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ആ​യു​ധ​ങ്ങ​ളു​മാ​യി ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പൊ​തു​സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യാ​യേ​ക്കാ​വു​ന്ന വ​സ്തു​ക്ക​ളു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ വി​ൽ​പ​ന അ​ട​ക്കം സം​ശ​യാ​സ്പ​ദ​മാ​യ എ​ന്തെ​ങ്കി​ലും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് സൂ​ച​ന ല​ഭി​ക്കു​ന്ന​വ​ര്‍ അ​റി​യി​ക്ക​ണ​മെ​ന്നും പൊ​ലീ​സ് ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍ഥി​ച്ചു.

Tags:    
News Summary - Two foreigners arrested with weapons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.