Posted On
date_range Updated On
date_range റോഡിനു കുറുകെയുള്ള നടപ്പാലത്തിലിടിച്ച് ട്രക്ക് മറിഞ്ഞു
അജ്മാന്‍:പരിധിയില്‍ അധികം ഉയരത്തില്‍ ചരക്ക് കയറ്റി വന്ന ട്രക്ക് റോഡിനു കുറുകെയുള്ള നടപ്പാലത്തിലിടിച്ചു മറിഞ്ഞു . അജ്മാനിലെ ശൈഖ് സായിദ് റോഡിലാണ് സംഭവം. ഈ റോഡിലൂടെ യാത്ര ചെയ്യാനുള്ള വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര പരിധിയില്‍ അധികം ഭാരവുമായി വന്ന ട്രാക്കാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിട നിര്‍മ്മാണ സാമഗ്രികളും ക്രെയിനിെൻറ ഭാഗങ്ങളുമാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. ഇടിച്ചതിനെ തുടര്‍ന്ന്‍ വാഹനം മറിയുകയും നടപ്പാലത്തിനു കേടുപാട് സംഭവിക്കുകയും പ്രദേശത്ത് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഭാരം കയറ്റുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളുടെ സുരക്ഷക്കും സുഗമമായ ഗതാഗതത്തിനും ഭംഗം വരുത്തരുതെന്നും അജ്മാന്‍ പൊലീസ് ഗതാഗത വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ സൈഫ് അബ്ദുല്ല അല്‍ ഫലാസി ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.