Posted On
date_range Updated On
date_range മദാമില്‍ ട്രക്ക് കത്തി നശിച്ചു; ഡ്രൈവറെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി
ഷാര്‍ജ: ഷാര്‍ജയുടെ ഉപനഗരമായ അല്‍ മദാമില്‍ ഓടികൊണ്ടിരുന്ന ട്രക്ക് പൂർണമായി കത്തി നശിച്ചു. ബുധനാഴ്ച പകലായിരുന്നു അപകടം. ഇതിലുണ്ടായിരുന്ന ഡ്രൈവറെ സിവില്‍ഡിഫന്‍സ് രക്ഷപ്പെടുത്തി. നിര്‍മാണാവശ്യത്തിനുള്ള ഇരുമ്പ് കമ്പികളുമായി വരികയായിരുന്ന ട്രക്കിെൻറ മുന്‍വശത്ത് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ സിവില്‍ഡിഫന്‍സ്, പൊലീസ് സംഘങ്ങള്‍ സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകട ദിശയിലേക്ക് വരുന്ന വാഹനങ്ങള്‍ താത്ക്കാലികമായി വഴിതിരിച്ച് വിട്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയത്. അപകട കാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.