റാസൽ ഖൈമ: തിരുവനന്തപുരം പാറാട്ടുകോണം സ്വദേശി ദേവദത്തൻ (62) നിര്യാതനായി. റാസൽ ഖൈമ ഖലീഫ ഹോസ്പിറ്റലിൽ ഒരുമാസമായി ച ികിത്സയിലായിരുന്നു. മൂന്ന് വർഷമായി അർബുദരോഗത്തെ തുടർന്ന് നാട്ടിൽ ചികിത്സ തേടിയിരുന്നു.
25 വർഷമായി യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ സേവനമനുഷ്ഠിച്ചു. നിലവിൽ ഏജിക്കോ എന്ന സ്ഥാപനത്തിെൻറ ഫുജൈറ ബ്രാഞ്ചിൽ ആയിരുന്നു ജോലി.
ഭാര്യ: ശ്രീദേവി, മക്കൾ: അരുൺ(സിംഗപ്പൂർ), അനന്തു (റാസൽ ഖൈമ ). റാസൽ ഖൈമയിലെ സാമൂഹിക പ്രവർത്തകൻ ശ്രീധരപ്രസാദിെൻറ സഹോദരീ ഭർത്താവ് ആണ് ദേവദത്തൻ. നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. തിരുവനന്തപുരം ശാന്തികവാടത്തിൽ ആണ് സംസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.