ഇംഗ്ലീഷ് നോവൽ എഴുത്തുകാരി ലൈബ അബ്ദുൽ ബാസിതിനെ മന്ത്രി എ.കെ. ശശീന്ദ്രൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു.

ഇ.സി.എച്ച് ഡിജിറ്റൽ സി.ഇ.ഒ ഇഖ്ബാൽ മാർക്കോണി സമീപം

ലൈബ അബ്ദുൽ ബാസിതിന് ആദരം

ദുബൈ: ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് നോവൽ എഴുത്തുകാരിയും ഖത്തറിലെ ദോഹ ഒലീവ് ഇന്റർനാഷനൽ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയുമായ ലൈബ അബ്ദുൽ ബാസിതിനെ കേരള വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു.

ഓർഡർ ഓഫ് ദി ഗാലക്സി എന്ന തലവാചകത്തിൽ മൂന്നോളം ഇംഗ്ലീഷ് നോവൽ സീരീസുകളിൽ ലൈബ അബ്ദുൽ ബാസിത് രചിച്ച പുസ്തകങ്ങൾ നേരത്തേ നാൽപത്തിയൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് നോവൽ എഴുത്തുകാരി എന്ന വിഭാഗത്തിലാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടംപിടിച്ചിരിക്കുന്നത്.

ദുബൈ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇ.സി.എച്ച് ഡിജിറ്റലിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ ഇഖ്ബാൽ മാർക്കോണി സംബന്ധിച്ചു. കണ്ണൂർ ന്യൂ മാഹി പെരിങ്ങാടി സ്വദേശികളായ അബ്ദുൽ ബാസിതിന്റെയും തസ്‌നീം അബ്ദുൽ ബാസിതിന്റെയും മകളാണ് ലൈബ.

Tags:    
News Summary - Tribute to Laiba Abdul Basith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.