ദുബൈ: പ്രമുഖ ട്രാവല്‍ ആന്‍ഡ് ടൂറിസം സ്ഥാപനമായ അരൂഹ ട്രാവല്സിെൻറ ബജറ്റ് ട്രാവല്‍ ഒ ൗട്ട്ലറ്റായ ട്രാവൽഷോപ്പിെൻറ ആദ്യ ശാഖ ദുബൈയില്‍ തുറ
ന്നു. ദേര ഫിഷ് റൗണ്ട് എബൗട്ടി ന് സമീപത്തെ ശാഖ റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ ഉദ്ഘാടനം ചെയ്തു. അഡ്വ. അബ്ദുല്‍ കരീം അഹമ്മദ് ബിന്‍ ഈദ് മുഖ്യാതിഥിയായിരുന്നു. അരൂഹ ഗ്രൂപ്പ് എംഡിമാരായ റാശിദ് അബ്ബാസ്, പിടി സെയ്ത് അമീന്, ട്രാവല്‍ ഷോപ്പ് ജിഎം ടിഎം സബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അരൂഹ ട്രാവല്‍സിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബജറ്റ് ട്രാവല്‍ എന്ന ആശയം നടപ്പാക്കുന്നത്.
ബജറ്റ് ടൂര്‍പാക്കേജുകള്‍, കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ എന്നീ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ട്രാവല്‍ ഷോപ്പിെൻറ ലക്ഷ്യം. ഇതിനായി ലേബര്‍ക്യാമ്പുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് യു.എ.ഇയിലുടനീളം ബജറ്റ് ട്രാവല്‍ ശാഖകള്‍ തുറക്കും. ഒാൺലൈൻ വെബ്സൈറ്റുകൾ മുഖേന മാത്രം ലഭിക്കുന്ന കുറഞ്ഞ നിരക്കിലെ ടിക്കറ്റുകളും ഒാഫറുകളും സാധാരണക്കാർക്കു കൂടി ലഭ്യമാക്കുവാൻ ട്രാവൽ ഷോപ്പിനു കഴിയും. വിവരങ്ങൾക്ക്: 04 2951343
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.